ചന്ദ്രകാന്തം ഇന്ന്

ദുബൈ:  ഗാനരചനയുടെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ആദരവര്‍പ്പിച്ച്  വ്യാഴാഴ്ച ഷാര്‍ജയില്‍ ‘ചന്ദ്രകാന്തം’ പരിപാടി അരങ്ങേറും. ഷാര്‍ജ ഇന്ത്യന്‍ അസോഷിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ വൈകിട്ട് ഏഴിന് പരിപാടി ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീകുമാരന്‍ തമ്പി തെരഞ്ഞെടുത്ത 25 ഗാനങ്ങള്‍ രൂപ രേവതി, കല്ലറ ഗോപന്‍, പന്തളം ബാലന്‍ തുടങ്ങിയ  ഗായകര്‍ പാടും. ഓരോ പാട്ടിനൊപ്പവും അതിന്‍െറ ചരിത്രവും പിന്നാമ്പുറ കഥകളും ചിട്ടപ്പെടുത്തിയവരെക്കുറിച്ചുമെല്ലാം ശ്രീകുമാരന്‍ തമ്പി സംസാരിക്കും. ഗാനമേളയല്ല സംഗീതയാത്രയാണ് ചന്ദ്രകാന്തമെന്ന് സംഘാടകര്‍ പറഞ്ഞു. അമല എന്ന സംഘടന നടത്തുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്പിക്ക് പുറമെ കല്ലറ ഗോപന്‍, പന്തളം ബാലന്‍, പത്മകുമാര്‍, മോഹന്‍ മംഗലശ്ശേരി, സജീവ്കുമാര്‍ മുതുകുളം തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.