വാടക വര്‍ധന നിയന്ത്രണം മറികടക്കാന്‍  ഉടമകള്‍ പാര്‍ക്കിങ് ഫീ കൂട്ടുന്നു

ഷാര്‍ജ: വാടക വര്‍ധന കര്‍ശനമായി നിയന്ത്രിച്ചു കൊണ്ട് അധികൃതര്‍ ഇറക്കിയ മൂന്ന് വര്‍ഷത്തെ 'നിയമ പരിരക്ഷ' മറികടന്ന് വാടകക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ കെട്ടിട ഉടമകള്‍ പാര്‍ക്കിങ് ഫീ വര്‍ധിപ്പിക്കുന്നതായി പരാതി.
അസാധാരണമാം വിധമാണ് പാര്‍ക്കിങ് ഫീ വര്‍ധിപ്പിക്കുന്നതെന്ന് വാടകക്കാര്‍ പരിഭവിക്കുന്നു. വാടക സംഖ്യയിലെ കുറവ് നികത്തും വിധം, കെട്ടിടത്തിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്ക് വര്‍ധിച്ച സംഖ്യ പ്രത്യേകം ഈടാക്കുന്നു. ടവര്‍ കെട്ടിടങ്ങളില്‍ പാര്‍ക്കിങിന് 6,000 ദിര്‍ഹമാണ് പ്രത്യേകമായി നല്‍കേണ്ട വാര്‍ഷിക വാടക. പഴയ കെട്ടിടങ്ങളില്‍ ഇത് 3000 ദിര്‍ഹമാണ്.
കെട്ടിടങ്ങളിലെ പാര്‍ക്കിങ് സൗകര്യവും വാടക കരാര്‍ നിയമത്തിന്‍െറപരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍  ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാമെന്ന് വാടകക്കാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം വാടക വര്‍ധന നിയന്ത്രിക്കുന്ന നിയമ പരിരക്ഷാ കാലാവധിയാണ്.
അതെ സമയം, ആവശ്യക്കാര്‍ വര്‍ധിച്ചതാണ് പാര്‍ക്കിംഗ് ഫീസ് കൂട്ടാന്‍  കെട്ടിട ഉടമസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പറയുന്നു. പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കനുസൃതമായി വാടകയില്‍ വ്യത്യാസം വരുമത്രേ. 24  മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും സുരക്ഷാ സംവിധാനങ്ങളും നല്‍കുന്നതാണ് കെട്ടിടങ്ങളിലെ പാര്‍ക്കിങ്. പാര്‍ക്കിങ് സ്ഥലങ്ങള്‍ വാടക നിയമത്തിനു കീഴില്‍ വരുന്നില്ല. നഗരസഭയും സാമ്പത്തിക വികസന വകുപ്പും കെട്ടിടങ്ങളിലെ പാര്‍ക്കിങ് സ്ഥലത്തിന് വാടക നിയന്ത്രിച്ചു കൊണ്ട് ഉത്തരവ് ഇറക്കേണ്ടിയിരിക്കുന്നു. വാടക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു നഗരസഭ ലഭ്യമാക്കിയിരിക്കുന്ന പാര്‍ക്കിങ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും അവര്‍ പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.