ദുബൈ: ദുബൈയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഭൂരിഭാഗവും മികച്ച നിലവാരം പുലര്‍ത്തുന്നതായി ഒൗദ്യോഗിക റിപ്പോര്‍ട്ട്.
2016-17 അധ്യയന വര്‍ഷം ഇന്ത്യന്‍ സിലബസില്‍ പഠിപ്പിക്കുന്ന 30 സ്കൂളുകള്‍ പരിശോധിച്ച് ദുബൈ സ്കൂള്‍ പരിശോധനാ ബ്യൂറോ (ഡി.എസ്.ഐ.ബി) നടത്തിയ റിപ്പോര്‍ട്ടില്‍ രണ്ടു സ്കൂളുകള്‍ക്ക് ഏറ്റവും മികച്ച നിലവാരത്തിനുള്ള ഒൗട്ട്സ്റ്റാന്‍റിങ് ഗ്രേഡ് ലഭിച്ചപ്പോള്‍ മൂന്നെണ്ണത്തിന് വെരി ഗുഡും 10 എണ്ണം ഗുഡും നേടി. 11 സ്കൂളുകള്‍ സ്വീകാര്യം എന്ന പട്ടികയിലാണ് വന്നത്. രണ്ടു സ്കൂള്‍ ‘മോശം’ തലക്കെട്ടിന് കീഴലായി. ‘വളരെ മോശം’ എന്ന വിഭാഗത്തില്‍ ഇന്ത്യന്‍ സ്കുളുകളൊന്നുമില്ല. ഇന്ത്യന്‍ ഹൈസ്കൂള്‍, ജെംസ് മോഡേണ്‍ അക്കാദമി എന്നിവയാണ് ഒൗട്ട്സ്റ്റാന്‍റിങ് വിഭാഗത്തില്‍പ്പെട്ടത്.
ഇത്രയും സ്കൂളുകളിലായി 78,415 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 51301 കുട്ടികളും (65 ശതമാനം) നല്ലതോ അതിനു മുകളിലോ ഉള്ള റേറ്റിങ് ലഭിച്ച വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. 2009ല്‍ ഈ പരിശോധനയും റേറ്റിങും ആരംഭിച്ചശേഷപ്പോഴുള്ളതില്‍ നിന്ന് 20 ശതമാനം വളര്‍ച്ചയാണ് ഇതിലുണ്ടായിരിക്കുന്നത്.
2016-17 വര്‍ഷം 10,000ത്തിലേറെ കുട്ടികളാണ് ഈ സ്കുളുകളില്‍ ചേര്‍ന്നത്.
ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ തുടര്‍ച്ചയായി ആറാം തവണയാണ് ഒൗട്ട്സ്റ്റാന്‍റിങ് പദവി നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.