അബൂദബി: വിസ പുതുക്കാത്തത് കാരണമായുള്ള പിഴയും താമസ വാടകയും കുന്നുകൂടി അഞ്ചംഗ ഇന്ത്യന്‍ കുടുംബം ബുദ്ധിമുട്ടുന്നു. 27 വര്‍ഷമായി അബൂദബിയില്‍ വിവിധ ജോലികള്‍ ചെയ്തുവരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഷംസീര്‍ സിങ് ആണ് ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വഴി കാണാതെ ഉഴലുന്നത്. ഷംസീറിന്‍െറ മൂന്ന് കുട്ടികളുടെയും പഠനം മുടങ്ങിയിരിക്കുകയുമാണ്.
ഭാര്യയെയും കുട്ടികളെയും നാട്ടിലേക്ക് പറഞ്ഞയച്ചാല്‍ എന്തെങ്കിലും ജോലി കണ്ടുപിടിച്ച് കുടുംബം പുലര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഈ 46കാരന്‍. എന്നാല്‍, ഭാര്യയുടെയും മൂന്ന് കുട്ടികളുടെയും വിസ പുതുക്കാന്‍ സാധിക്കാത്തതിനാലുള്ള പിഴയും വിമാന ടിക്കറ്റുകളും ഉള്‍പ്പെടെ 50,000 ദിര്‍ഹമെങ്കിലും വേണമെന്നതാണ് ഇദ്ദേഹത്തെ ആശങ്കയിലാക്കുന്നത്. കൂടാതെ, ഏഴ് മാസത്തെ കെട്ടിട വാടകയും നല്‍കാനുണ്ട്.
ഫെബ്രുവരി പത്തിന് ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടം ഒഴിഞ്ഞു കൊടുക്കാനാണ് ഉടമ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സുമനസ്സുകളുടെ സഹായമത്തെിയില്ളെങ്കില്‍ ഒട്ടിയ വയറുമായി ഈ കുടുംബം തെരുവില്‍ അലയേണ്ടി വരും. വിസ നടപടികളുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ സേവനവും ഇവര്‍ക്ക് ആവശ്യമാണ്.ഉത്തര്‍പ്രദേശിലെ കല്യാണ്‍പൂര്‍ സ്വദേശിയായ ഷംസീര്‍ 2000ത്തില്‍ ഇസ്ലാം മതം സ്വീകരിച്ച് ശ്രീലങ്കക്കാരിയായ ഫാത്തിമ ഫര്‍സാനയെ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ മതം മാറുകയും വിവാഹം കഴിക്കുകയും ചെയ്തതിനാല്‍ ഇദ്ദേഹത്തിന് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ കുടുംബത്തിലേക്ക് ചെല്ലാനാവില്ല. അതിനാല്‍ കുടുംബത്തെ ശ്രീലങ്കയിലേക്ക് പറഞ്ഞയക്കാനാണ് ഉദ്ദേശിക്കുന്നത്.
ഷംസീറിന്‍െറ 13കാരിയായ മൂത്ത മകള്‍ ലാലിഷ നാലാം ക്ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എട്ട് വയസ്സുകാരനായ നീരദ് കിന്‍റര്‍ഗാര്‍ട്ടന്‍ വരെയും. ഇളയ മകന്‍ അക്ഷദിനെ കിന്‍റര്‍ഗാര്‍ട്ടനില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുമില്ല. ‘എന്‍െറ പാഠപുസ്തകങ്ങളും കൂട്ടുകാരും നഷ്ടമായി. എന്‍െറ സഹോദരങ്ങള്‍ക്കെങ്കിലും പഠിക്കാന്‍ സാധിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു’ -ലാലിഷ പറയുന്നു. എന്തുകൊണ്ട് സ്കൂളില്‍ പോകുന്നില്ല എന്ന ചോദ്യം കേട്ട് മടുത്ത തന്‍െറ മകന്‍ നീരദ് ഇപ്പോള്‍ മുറിയില്‍നിന്ന് പുറത്തുപോകാറില്ളെന്ന് ഷംസീര്‍ പറഞ്ഞു.
3000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയുള്ള ജോലിയായിരുന്നു തനിക്കെന്ന് ഷംസീര്‍ പറയുന്നു. മക്കളുടെ പഠനത്തിന് ബാങ്ക് ലോണിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. അതിനിടെ 2015 ജനുവരിയില്‍ ഷംസീറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നല്‍കി. ഇപ്പോള്‍ ചില പാര്‍ട് ടൈം ജോലികള്‍ വല്ലപ്പോഴും ലഭിക്കുന്നുണ്ടെങ്കിലും കുടുംബം പുലര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.