ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 81 ലക്ഷം രൂപ (നാലര ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ അപ്പീല്‍ കോടതി വിധിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഷീദിനാണ് നഷ്ടപരിഹാരം ലഭിക്കുക.
റോഡരികിലെ നടപ്പാതയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്കാരന്‍ അശ്രദ്ധയോടെ ഓടിച്ച വാഹനം റഷീദിനെ ഇടിച്ച് പരിക്കേപ്പിക്കുകയായിരുന്നു.
ഇടതുകാല്‍ മുട്ടിന് സാരമായ പരിക്കേറ്റ റഷീദിനെ ഉടന്‍ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27 ദിവസത്തെ ചികിത്സക്ക് ശേഷം കേരളത്തിലേക്ക് പോയി. തുടര്‍ന്ന് നാലരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന ദുബൈ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.
പ്രാഥമിക കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചു. എന്നാല്‍ 50,000 ദിര്‍ഹം കൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ അപ്പീല്‍ കോടതിയെ സമീപിച്ചു. അതേസമയം ഈ തുക നല്‍കാന്‍ മാത്രമുള്ള പരിക്ക് അബ്ദുല്‍ റഷീദിനില്ളെന്ന് ചൂണ്ടിക്കാട്ടി എതിര്‍കക്ഷിയായ അല്‍ ദഫ്റാ ഇന്‍ഷുറന്‍സും അപ്പീല്‍ ഫയല്‍ ചെയ്തു. രണ്ട് അപ്പീലുകളും പരിഗണിച്ച കോടതി ഇന്‍ഷുറന്‍സ് കമ്പനിയുടേത് തള്ളുകയായിരുന്നു. അപ്പീല്‍ കോടതി വിധിയനുസരിച്ച് റഷീദിന് നാലരലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശയടക്കം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.