ഐ.ജി.സി.എസ്.സി പരീക്ഷയില്‍  മലയാളി വിദ്യാര്‍ഥിനിക്ക് ഉന്നത വിജയം

ഫുജൈറ:  കഴിഞ്ഞ വര്‍ഷത്തെ ഐ.ജി.സി.എസ്.സി പതിനൊന്നാം തരം ഒ-ലെവല്‍ പരീക്ഷയി ല്‍ കല്‍ബ ഇംഗ്ളീഷ് സ്കൂളിലെ മലയാളി വിദ്യാര്‍ഥിനി ആയിഷ അബൂബക്കറിന് ഗണിത ശാസ്ത്രത്തില്‍ ഉന്നത വിജയം.  അഞ്ച് എ പ്ളസും രണ്ട് എ യുമായി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിനിക്ക്  ഗണിതശാസ്ത്രത്തില്‍ 200ല്‍ 194 മാര്‍ക്കോടെ ലോകത്ത് തന്നെ രണ്ടാം സ്ഥാനമാണുള്ളത്. 
ഉന്നത വിജയം നേടിയ ആയിഷക്ക് കല്‍ബ ഇംഗ്ളീഷ് സ്കൂള്‍ സ്കോളര്‍ഷിപ്പോടെ പഠനം തുടരാനുള്ള അവസരം ഒരുക്കുകയും ചെയ്തു.  ക ല്‍ബയില്‍ ഷാര്‍ജ പൊലീസ് ക്ളിനിക്കില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന തൃശൂര്‍ അണ്ടത്തോട് സ്വദേശി അബൂബക്കറിന്‍െറയും ഷമീനയുടെയും മകളാണ് ആയിഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.