ബറക ആണവനിലയ നിര്‍മാണം  70 ശതമാനം പൂര്‍ത്തിയായി

അബൂദബി: ബറക ആണവനിലയത്തിന്‍െറ നിര്‍മാണപ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. നിലയത്തിലെ നാല് യൂനിറ്റുകളുടെയും നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായതായി എമിറേറ്റ്സ് ആണവോര്‍ജ കോര്‍പറേഷന്‍ (ഇ.എന്‍.ഇ.സി) സി.ഇ.ഒ മുഹമ്മദ് ആല്‍ ഹമ്മാദി പറഞ്ഞു. 
നാല് വര്‍ഷം മുമ്പ് മാത്രമാണ് നിര്‍മാണം തുടങ്ങിയതെന്നത് പരിഗണിക്കുമ്പോള്‍ അദ്ഭുതകരമായ നേട്ടമാണിത്. യു.എ.ഇയുടെ സമാധാനപരമായ ആണവോര്‍ജപദ്ധതിയുടെ പുരോഗതിയില്‍ ഏറെ അഭിമാനമുണ്ട്. സുരക്ഷിതവും ശുദ്ധവും കാര്യക്ഷമവും വിശ്വസനീയവുമായ അണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതിന് തങ്ങള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.