അബൂദബി: അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനത്തിന് അബൂദബി ഒരുങ്ങുന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 16 മുതല്‍ 19 വരെ നടക്കുന്ന അബൂദബി ആര്‍ട്ടിലാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുക. അബൂദബി വിനാദസഞ്ചാര-സാംസ്കാരിക അതേറിറ്റി (ടി.സി.എ) ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, മിഡിലീസ്റ്റ് എന്നിവിടങ്ങളിലെ ആര്‍ട്ട് ഗാലറികളില്‍നിന്നുള്ള പ്രശസ്ത കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിനത്തെും. ആധുനികം-സമകാലികം, ബിദായ, അതീതം, പടിവാതില്‍ എന്നിങ്ങനെ പേരിട്ട നാല് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം നടത്തുക.
അബൂദബി ആര്‍ട്ട് 2016 ലോകാടിസ്ഥാനത്തിലെ മികച്ച ഗാലറികളില്‍നിന്നുള്ള വ്യത്യസ്ത സൃഷ്ടികളാല്‍ സമ്പന്നമായിരിക്കുമെന്ന് അബൂദബി വിനാദസഞ്ചാര-സാംസ്കാരിക അതേറിറ്റി സാംസ്കാരിക വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിത ഒൗന്‍ അബ്ദോ പറഞ്ഞു.
ആഗോള പ്രശസ്ത കലാകാരന്മാരുടെയും വളര്‍ന്നുവരുന്ന കലാകാരന്മാരുടെയും സൃഷ്ടികള്‍ അബൂദബി ആര്‍ട്ടിലുണ്ടാവും. യു.എ.ഇയുടെ തലസ്ഥാനത്ത് ലോകോത്തര കലാരൂപങ്ങളുടെ അനുഭവമത്തെിക്കുന്നത് തുടരുമെന്നും റിത ഒൗന്‍ അബ്ദോ കൂട്ടിച്ചര്‍ത്തു.
സീന്‍ കെല്ല ഗാലറി (ന്യൂയോര്‍ക്ക്), ചാര്‍ലി ജെയിംസ് ഗാലറി (ലോസ് ആഞ്ചലസ്), ക്വാഡ്രോ ഫൈന്‍ ആര്‍ട് ഗാലറി (ദുബൈ) ശിറിന്‍ ഗാലറി (തെഹ്റാന്‍, ന്യൂയോര്‍ക്ക്) തുടങ്ങളിയ ഗാലറികളിലെ പ്രശസ്ത സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. വിവിധ അവതരണകലകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികളും അബൂദബി ആര്‍ട്ടിനോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.