അജ്മാന്‍ വ്യവസായ മേഖലയിലെ കമ്പനിയില്‍  വന്‍ തീപിടിത്തം

അജ്മാന്‍: അജ്മാന്‍ പുതിയ വ്യവസായ മേഖലയിലെ കമ്പനിയില്‍ വന്‍ തീപിടിത്തം. രാജസ്ഥാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആബ്കോ ഇന്‍റസ്ട്രീസ് എന്ന മാസ്കിങ് ടേപ്പ് നിര്‍മാണ കമ്പനിക്കാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയുണ്ടായ തീപിടിത്തം രാത്രി വൈകിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം പ്രതീക്ഷിക്കുന്നു. ആളപായമില്ളെന്നാണ് പ്രാഥമിക വിവരം. 
അഞ്ച് മലയാളികളടക്കം 70ഓളം തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ പണിയെടുക്കുന്നുണ്ട്. പെട്രോളിയം അനുബന്ധ രാസ മിശ്രിതങ്ങളാണ് കമ്പനിയില്‍ അധികവും ഉപയോഗിക്കുന്നത്. കമ്പനിയുടെ മൂന്ന് ഗുദാമുകളില്‍ രണ്ടെണ്ണവും സമീപത്ത് തന്നെയുള്ള താമസ സ്ഥലവും പൂര്‍ണമായും കത്തിനശിച്ചു. 
കമ്പനിക്ക് സമീപം നിരവധി മലയാളികളുടെ സ്ഥാപനങ്ങളും താമസ സ്ഥലങ്ങളുമുണ്ട്. കമ്പനിക്കടുത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറിനും രണ്ട് ഫോര്‍ക്ക് ലിഫ്റ്റിനും തീ പിടിച്ചു.  
ഓഫിസില്‍ സൂക്ഷിച്ചിരുന്ന കമ്പനിയില്‍ പുതുതായി വന്ന തൊഴിലാളികളുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. 
വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ അടുത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല. സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് കൂടിയുള്ള വാഹന ഗതാഗതവും അധികൃതര്‍ നിരോധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.