ദുബൈ: കേരളീയം യു.എ.ഇയുടെ ഓണാഘോഷമായ ‘പൊന്നോണം 2016’ന്‍െറ ബ്രോഷര്‍ പ്രകാശനം രാജ്യസഭാംഗം നടന്‍ സുരേഷ് ഗോപി നിര്‍വഹിച്ചു.
ദുബൈ സേവനം ഒരുക്കിയ ഓണാഘോഷ വേദിയില്‍ നടന്ന ചടങ്ങില്‍ കേരളീയം യു.എ.ഇ ജനറല്‍ സെക്രട്ടറി സന്തോഷ് പിലാക്കാട്, ട്രഷറര്‍ പ്രവീണ്‍ കുമാര്‍ നെടുമങ്ങാട് എന്നിവര്‍ ചേര്‍ന്ന് സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ സുമേഷ് സുന്ദറും ജോയന്‍റ് സെക്രട്ടറി സുജിത് നൊച്ചൂരും ചേര്‍ന്ന് മെമെന്‍േറാ നല്‍കി. കേരളീയം കേരളത്തില്‍ നടത്തിവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഈ വര്‍ഷത്തെ ധനസഹായം വൈസ് പ്രസിണ്ടന്‍റ് ചന്ദ്ര പ്രകാശ് ചടങ്ങില്‍ വിതരണം ചെയ്തു. നവംബര്‍ നാലിന് ദുബൈ ഇന്ത്യന്‍ അക്കാദമി സ്കൂളിലാണ് ‘പൊന്നോണം 2016’ പരിപാടി നടക്കുന്നത്. വിവരങ്ങള്‍ക്ക്: 056 3988589, 050 2605972.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.