?????????? ????????????? ??????????????? ?????? ?????? ?????? ????? ???? ???? ?????????, ???? ?????????? ?????????????? ?????????? ????????????

ആകാശം ഭൂമിയെ കാണുന്നതിങ്ങനെ;  ‘ഓവര്‍വ്യൂ’വില്‍ യു.എ.ഇ ചിത്രങ്ങളും

അബൂദബി: ആകാശം എങ്ങനെ ഭൂമിയെ പ്രണയിക്കാതിരിക്കും? ബെഞ്ചമിന്‍ ഗ്രാന്‍റിന്‍െറ ‘ഓവര്‍വ്യൂ’ പുസ്തകം മറിച്ചുനോക്കുമ്പോള്‍ ആരുടെ മനസ്സിലും ഉയരുന്ന ചോദ്യമിതായിരിക്കും. അത്രമേല്‍ മനോഹരമായാണ് ലോകത്തിന്‍െറ വിവിധ ഭൂപ്രദേശങ്ങളെ ബെഞ്ചമിന്‍ ഗ്രാന്‍റ് പകര്‍ത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ഫോട്ടോഗ്രഫി ഉപയോഗിച്ചാണ് ഈ ആകാശക്കാഴ്ചകള്‍. ഡിജിറ്റല്‍ ഗ്ളോബ് സാറ്റലൈറ്റ് ഇമേജിങ് ആര്‍കൈവ്സിന്‍െറ സഹകരണത്തോടെയാണ് ബെഞ്ചമിന്‍ ഇത് സാധ്യമാക്കിയത്. 
അബൂദബി സായിദ് സിറ്റിയിലെ മറാബി അല്‍ ദഫ്റ വില്ലകള്‍, ദുബൈ വേള്‍പൂള്‍ ഇന്‍റര്‍ചേഞ്ച് എന്നിവയുടെ ഫോട്ടോകള്‍ യു.എ.ഇയില്‍നിന്ന് പുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 288 പേജുകളുള്ള പുസ്തകം സെപ്റ്റംബര്‍ എട്ടിന് പ്രിഫേസ് പബ്ളിഷിങ് ആണ് പ്രസിദ്ധീകരിച്ചത്.
ന്യൂയോര്‍ക്കില്‍ ബ്രാന്‍ഡ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍റായിരുന്ന ബെഞ്ചമിന്‍ 2013 ഡിസംബറിലാണ് ഭൂമിയുടെ ആകാശത്തുനിന്നുള്ള ചിത്രങ്ങളെടുത്ത് തുടങ്ങിയത്. ഭൂമിയിലെ മനുഷ്യനിര്‍മിതികളിലാണ് ഇദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇങ്ങനെ തയാറാക്കുന്ന ഫോട്ടോകള്‍ ഡെയ്ലി ഓവര്‍വ്യു എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ദിവസേന പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഈ അക്കൗണ്ട് 367,000ത്തിലധികം പേര്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നു. അങ്ങനെ പോസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് ഫോട്ടോകളില്‍നിന്ന് മികച്ച 200ലേറെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ‘ഓവര്‍വ്യൂ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
മുമ്പും ആകാശത്തുനിന്നുള്ള ഭൂമിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങള്‍ വന്‍ വിജയങ്ങളായിട്ടുണ്ട്. എന്നാല്‍, അവയൊക്കെ പകര്‍ത്തിയിരുന്നത് ഹെലികോപ്ടറുകളില്‍നിന്നോ വിമാനങ്ങളില്‍നിന്നോ ആയിരുന്നു. അതിലേറെ മികച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ പുസ്തകം കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കുമെന്ന വിശ്വാസത്തിലാണ് രചയിതാവും പ്രസാധകരും.

ബെഞ്ചമിന്‍ ഗ്രാന്‍റ്
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.