ദുബൈ: ഒരിടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതി പുനരാരംഭിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബലിമൃഗങ്ങളെ വഹിച്ചുള്ള ഇന്ത്യന്‍ കപ്പലുകള്‍ എത്തിത്തുടങ്ങി. ഇതോടെ യു.എ.ഇ അടക്കമുള്ള കന്നുകാലി മാര്‍ക്കറ്റുകളില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് മൃഗങ്ങളെ വാങ്ങാനത്തെുന്നവരുടെ എണ്ണവും കൂടി. എല്ലാ വര്‍ഷത്തേയും പോലെ ഇക്കൊല്ലവും ഇന്ത്യയില്‍ നിന്ന് കയറ്റുമതിക്കുണ്ടായിരുന്ന മൂന്ന് മാസത്തെ മണ്‍സൂണ്‍ കാല നിരോധം ഈ മാസം ഒന്നിന് പിന്‍വലിച്ചതോടെയാണ് ഗള്‍ഫ് മാര്‍ക്കറ്റുകളിലേക്ക് ആടുകളുടെയും കാളകളുടെയും ലോഞ്ചുകള്‍ ഒഴുകി തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇന്ത്യന്‍ ഇനങ്ങള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയത്. യു.എ.ഇ യിലെ പ്രധാന മാര്‍ക്കറ്റായ ഷാര്‍ജ റോളയിലെ അല്‍ ജുബൈല്‍ പക്ഷി മൃഗ മാര്‍ക്കറ്റില്‍ ഇതോടെ വില്‍പന തകൃതിയായി. ഒരാഴ്ചയായി ബലി മൃഗം വാങ്ങാനത്തെുന്നവരുടെ തിരക്ക് കാരണം സജീവമായ മാര്‍ക്കറ്റ് ഇന്ത്യന്‍ കന്നുകാലികളുടെ വരവോടെ ശനിയാഴ്ച വീര്‍പ്പുമുട്ടി.
അതേസമയം, ഡിമാന്‍റ് കണ്ട് ഇന്ത്യന്‍ ആടുകള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. 1600 മുതല്‍ 2100 ദിര്‍ഹം വരെയാണ് വില. സാധാരണ ബലിപെരുന്നാളിന് രണ്ടാഴ്ച മുമ്പേ ഇന്ത്യയില്‍നിന്നുള്ള കപ്പലുകളത്തൊറുണ്ട്. ഇത്തവണ മണ്‍സൂണ്‍ നിരോധം നീക്കിയ ഉടന്‍ ബലി പെരുന്നാളും അടുത്തത്തെിയത് കച്ചവടക്കാരെ പ്രതികൂലമായി ബാധിച്ചു. ചുരുക്കം ലോഡുകളാണ് ഇപ്പോള്‍ ഷാര്‍ജ മാര്‍ക്കറ്റില്‍ എത്തിയിട്ടുള്ളത്. കൂടുതല്‍ ലോഡുകള്‍ ഇന്ത്യയില്‍ നിന്ന് അയച്ചു തുടങ്ങുന്നേയുള്ളൂ. ഇവ ഇവിടെ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മാര്‍ക്കറ്റില്‍ എത്തുമ്പോഴേക്കും പെരുന്നാള്‍ വില്‍പന തീരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഇത് മുതലെടുത്താണ് പല കച്ചവടക്കാരും വില തോന്നിയ പോലെ കൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നത്തെിയ ലോഡുകളില്‍ പലതും സുരക്ഷാപരിശോധനക്കായി മാറ്റിവെച്ചിരിക്കയാണ് .
ഇത് പൂര്‍ത്തിയായി വരുമ്പോഴേക്കും പെരുന്നാള്‍ സീസണ്‍ കഴിയും. ഒരു ലോഡില്‍ തന്നെ അയ്യായിരത്തോളം മൃഗങ്ങള്‍ ഉണ്ടാകും. ആവശ്യക്കാര്‍ ഏറെ ഉള്ളതിനാല്‍ ആയിരക്കണക്കിന് ആടുകള്‍ക്കും കാളകള്‍ക്കുമാണ് യു.എ.ഇയിലെ വ്യാപാരികള്‍ ഓര്‍ഡര്‍ കൊടുത്തിട്ടുള്ളത്. സീസണ്‍ തീരുന്നതോടെ വിലയും ഇടിയും. ഇത് വന്‍ നഷ്ടം വരുത്തിവെക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കച്ചവടം പൊടിപൊടിക്കുന്ന പ്രധാന സീസണില്‍ ഓര്‍ഡര്‍ വിശ്വസിച്ച് എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇന്ത്യന്‍ ആട്ടിറച്ചിക്ക് രുചി കൂടുതല്‍ ഉള്ളതാണത്രെ മറ്റു രാജ്യക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മണവും കുറവാണ്. വില കൂടുതലാണെങ്കിലും രുചിയേറിയ മാംസമുള്ള ഇന്ത്യന്‍ ആടുകള്‍ സ്വദേശികളുടെ ബലിപെരുന്നാള്‍ ഭക്ഷണത്തിലെ പ്രധാന ഇനമാണ്. ഇന്ത്യയില്‍ കശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് കയറി വരുന്നതാണ് ആടുകള്‍.
ഇന്ത്യന്‍ ആടുകള്‍ക്കൊപ്പം കിടപിടിക്കാവുന്ന സോമാലിയന്‍ ആടുകളായിരുന്നു മാര്‍ക്കറ്റില്‍ ഡിമാന്‍റുള്ള മറ്റൊരു ഇനം. എന്നാല്‍ ഇത്തവണ സോമാലിയന്‍ ആടുമാടുകളുടെ വരവും ഇല്ല. ഇവക്ക് അസുഖം കണ്ടത്തെിയതോടെ അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. സോമാലിയന്‍ ആടുകള്‍ക്ക് വില പൊതുവേ കുറവാണ് താനും. പാകിസ്താനില്‍ നിന്ന് നേരത്തെ അറവു മൃഗങ്ങള്‍ ഇറക്കുമതി ഉണ്ടായിരുന്നെങ്കിലും മൂന്ന് വര്‍ഷമായി പാകിസ്താന്‍ സര്‍ക്കാര്‍ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറച്ചിയാക്കിയാണ് ഇപ്പോള്‍ കയറ്റുമതിയുള്ളത്. സ്വദേശികളും മറ്റും സ്വന്തം വീട്ടു വളപ്പിലും കൃഷിയിടങ്ങളിലും വളര്‍ത്തിയ ആടുകളും കച്ചവടത്തിനായി മാര്‍ക്കറ്റിലത്തെുന്നു. ഇറാന്‍, ഒമാന്‍, ആസ്ത്രേലിയ, സിറിയ എന്നിവിടങ്ങളില്‍ നിന്നും ആടുകളുടെ ഇറക്കുമതിയുണ്ട്. സ്വദേശികളില്‍ കൂടുതലും ‘ഖറൂഫ്’ ഇനത്തില്‍ പെട്ട ആടുകളോടാണ് പ്രിയം. തൂരി, നയിമി, നജിദി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആടുകളും പൊതുവേ അറബ് വംശജര്‍ക്ക് ഇഷ്ടമാണ്്. നെയ്യ് കൂടുതലുള്ള ആടുകളാണിത്. സാധാരണ ആടുകള്‍ക്ക് 600 ദിര്‍ഹം മുതലാണ് വിലയെങ്കില്‍ 2000 ദിര്‍ഹമാണ് ഈ ഇനങ്ങളുടെ കുറഞ്ഞ വില.
ഇന്ത്യക്ക് പുറമേ സുഡാന്‍, സോമാലിയ കാളകളും യഥേഷ്ടം വിറ്റൊഴിയുന്നുണ്ട്. 2500 ദിര്‍ഹം മുതലാണ് മാടുകളുടെ വില. റോഡ്, കടല്‍ മാര്‍ഗമാണ് അറവു മൃഗങ്ങളെ വിവിധ രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയില്‍ എത്തിക്കുന്നത്. ഹംരിയ പോര്‍ട്ടില്‍ വന്നിറങ്ങുന്ന മൃഗങ്ങളെ ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷമേ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുകയുള്ളൂ. അസുഖമുള്ള മൃഗങ്ങളെ അപ്പോള്‍ തന്നെ തിരിച്ചയക്കും. രാജ്യത്തെ ഏറ്റവും വലിയ കാലിച്ചന്തകളില്‍ ഒന്നാണ് ഷാര്‍ജയിലേത്. നിരവധി മലയാളികള്‍ മാര്‍ക്കറ്റില്‍ ജോലിക്കാരായും കച്ചവടക്കാരായും ഉണ്ട്. ആടുമാട് വില്‍പനക്കായി മാത്രം 60ഓളം സ്ഥാപനങ്ങളുണ്ട്. ഇതില്‍ 54 ലും ആടുകള്‍ മാത്രമാണ്. മാര്‍ക്കറ്റിലെ പെരുന്നാള്‍ തിരക്ക് പരിഗണിച്ച് കൂടുതല്‍ താല്‍ക്കാലിക ജോലിക്കാരെ വെച്ചാണ് ഉടമകള്‍ കച്ചവടം പൊടിപൊടിക്കുന്നത്. ബലി പെരുന്നാള്‍ പ്രമാണിച്ചുണ്ടാകുന്ന തിരക്ക് പരിഗണിച്ച് സദാസമയവും നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് മാര്‍ക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.