സൗജന്യ വൈഫൈയുമായി ഇത്തിസാലാത്ത്

അബൂദബി: ബലിപെരുന്നാള്‍ അവധിക്കാലത്ത് യു.എ.ഇ മൊബൈല്‍ ഫോണ്‍ നമ്പറുള്ള ആര്‍ക്കും ഇത്തിസാലാത്ത് മൊബൈല്‍ സേവന കമ്പനി അതിവേഗ വൈഫൈ സൗജന്യമായി ലഭ്യമാക്കും. സെപ്റ്റംബര്‍ എട്ട് മുതല്‍ 17 വരെയായിരിക്കും സൗജന്യ വൈഫൈ ലഭിക്കുക. സൗജന്യ വൈഫൈ ലഭ്യമാക്കാനായി രാജ്യത്തെ മുന്നൂറിലധികം സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആഘോഷങ്ങളുടെ ഭാഗമാവുകയാണ് തങ്ങളെന്നും അവര്‍ക്ക് കുടുംബവുമായും സുഹൃത്തുക്കളുമായുമുള്ള സമ്പൂര്‍ണ ബന്ധം ഉറപ്പു വരുത്തുമെന്നും ഇത്തിസാലാത്ത് മുഖ്യ ഉപഭോക്തൃ ഓഫിസര്‍ ഖാലിദ് ഇല്‍ഖൗലി പറഞ്ഞു. ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, വിനോദ-കായിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം വൈഫൈ സൗജന്യമായി ലഭ്യമാവും.
ഒറ്റസമയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ഇത്തിസാലാത്ത് പിന്‍ നമ്പര്‍ അയക്കും. ഇങ്ങനെ ലഭിക്കുന്ന പിന്‍നമ്പര്‍ പാസ്വേഡായും സ്വന്തം മൊബൈല്‍നമ്പര്‍ ലോഗിന്‍ ഐ.ഡിയായും ഉപയോഗിച്ച് സൗജന്യ വൈഫൈ ആസ്വദിക്കാമെന്നും ഇത്തിസാലാത്ത് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.