ദുബൈ: കോഴിക്കോട് കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിനു സംഘടിപ്പിക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന് യു.എ.ഇ പ്രവാസികളുടെ പിന്തുണ.
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാമ്പ് പുന:സ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ര്ട ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണില്‍ അമിതമായി വിമാന യാത്രകൂലി കൂട്ടുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭരണ ഡല്‍ഹി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
മലബാറിലെ പ്രവാസികളുടെ വികാരമായി മാറിയ പ്രശ്നം അധികാരികളുടെ ശ്രദ്ധയിലത്തെിക്കാന്‍ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി ദുബൈയില്‍ കൂടിയാലോചന യോഗം നടന്നു. എ.കെ. ഫൈസലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗം എയര്‍ ഇന്ത്യ മുന്‍ ജനറല്‍ മാനേജര്‍ മുത്തുക്കോയ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് സാബീല്‍ മാര്‍ച്ചിന്‍െറ ബ്രോഷര്‍ പ്രകാശനം ചെയ്തു.
അഡ്വ. മുഹമ്മദ് സാജിദ്, അഷ്റഫ് താമശ്ശേരി, മോഹന്‍ എസ് വെങ്കിട്, നാസര്‍ ബേപ്പൂര്‍, ശരീഫ് കാരശ്ശേരി, അന്‍വര്‍ വാണിയമ്പലം, ബി.എ.നാസര്‍, അബ്ദുല്‍ ലത്തീഫ്, പ്രദീപ് കുമാര്‍, റിയാസ് ഹൈദര്‍, മുഹമ്മദ് ബഷീര്‍, അന്‍സാരി, ടി.പി.ബഷീര്‍, ഇ.കെ.ദിനേശന്‍, മുഹമ്മദ് അലി, ഹാരിസ് കോസ്മോസ്, സാജിദ് പുറതുട്ട് , ജിജു, നാസര്‍ ഊരകം, ടി.പി.അഷ്റഫ്, ജയന്‍ കല്ലില്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ കൊളാവിപാലം സ്വാഗതവും, അസീസ് തോലേരി നന്ദിയും പറഞ്ഞു.
മലബാറിന്‍െറ വികസന കവാടവും മലബാറിലെ പ്രവാസിയാത്രക്കാരുടെ അത്താണിയുമായ കരിപ്പൂര്‍ വിമാനത്താവളം പൂര്‍വ സ്ഥിതിയില്‍ എത്തിക്കുവാനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുവാന്‍ യോഗം തീരുമാനിച്ചു.
കരിപ്പൂരിലെ ഇന്നത്തെ അവസ്ഥ കാരണം മലബാറില്‍ കയറ്റിറക്കുമതിയിലും ടൂറിസം മേഖലയിലുണ്ടായ മാന്ദ്യവും പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനുള്ള ബുദ്ധിമുട്ടുകളും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
മാര്‍ച്ചിന്‍െറ വിജയത്തിനായി എ.കെ.ഫൈസല്‍ മലബാര്‍ (മുഖ്യ രക്ഷാധികാരി), രാജന്‍ കൊളാവിപാലം (ചെയര്‍മാന്‍), അഷ്റഫ് താമരശ്ശേരി(ക്യാപ്റ്റന്‍) റിയാസ് ഹൈദര്‍ (കോഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.