റാസല്‍ഖൈമ: കാലാവസ്ഥ അനുകൂലമായതോടെ യു.എ.ഇയിലെങ്ങും വള്ളംകളി മല്‍സരങ്ങള്‍ക്കായുള്ള പരിശീലന തുഴച്ചില്‍ സജീവമായി. ശൈത്യകാലത്ത് റാസല്‍ഖൈമ, അബൂദബി എമിറേറ്റുകളിലാണ് വിവിധ ക്ളബുകളുടെയും അറബ് കൂട്ടായ്മകളുടെയും മുന്‍കൈയില്‍ വള്ളംകളികള്‍ കൂടുതലായും നടക്കുക. കേരളത്തിലെ വള്ളംകളികളെ അനുസ്മരിപ്പിക്കും വിധം ആര്‍പ്പുവിളികളും പ്രത്യേക വഞ്ചിപാട്ടുകളുടെയും അകമ്പടിയോടെ കാണികള്‍ക്ക് ഹരംപകരും വിധമാണ് യു.എ.ഇയിലും വള്ളംകളികള്‍ നടന്നുവരുന്നത്.
ഓരോ വര്‍ഷവും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ പങ്കെടുക്കുന്ന ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലുകള്‍ അബൂദബി, ദുബൈ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നടക്കാറുണ്ട്. ഇതില്‍ യു.എ.ഇയിലെ സര്‍വകാലശാലകള്‍, സ്കൂള്‍, കമ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവല്‍ കഴിഞ്ഞ വാരം അബൂദബിയില്‍ നടന്നിരുന്നു. അടുത്ത ഫെബ്രുവരി 10, 11 തീയതികളില്‍ ദുബൈ മറീന, ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ റാസല്‍ഖൈമയിലും സമാന രീതിയിലുള്ള ബോട്ട് ഫെസ്റ്റിവലുകള്‍ നടക്കും. ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലിനെക്കുറിച്ച വിവരങ്ങള്‍ക്ക്: uaedragonboat@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.