‘വല’ വിലക്ക് നീങ്ങി; മല്‍സ്യ വിപണിയില്‍ ഉണര്‍വ്

റാസല്‍ഖൈമ: വല ഉപയോഗിച്ചുള്ള മീന്‍ പിടുത്തത്തിനുള്ള വിലക്ക് നീങ്ങിയതോടെ മല്‍സ്യ വിപണി സജീവമാകുന്നു. മല്‍സ്യ പ്രജനന നാളുകളായതിനാല്‍ നാല് മാസത്തോളമായി വല ഉപയോഗിച്ചുള്ള മീന്‍ പിടുത്തത്തിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് പുനരാരംഭിച്ചതോടെ മല്‍സ്യം ധാരാളമായി വിപണിയിലത്തെിത്തുടങ്ങി. അയക്കൂറ, ചൂര, അയല, ജഷ്, അയലപ്പാര തുടങ്ങിയവയാണ് ഇപ്പോള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടുള്ളത്. ഇതോടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 45 ദിര്‍ഹമുണ്ടായിരുന്ന അയക്കൂറ 20-30 ദിര്‍ഹവും 20 ദിര്‍ഹം വിലയുണ്ടായിരുന്ന അയലക്ക് 10 ദിര്‍ഹവുമാണ് ഇപ്പോഴത്തെ വില.

എന്നാല്‍, ഏവരുടെയും ഇഷ്ടമല്‍സ്യമായ ഷേരിയുടെ ദൗര്‍ലഭ്യം തുടരുകയാണ്. ചെറിയ മീനുകള്‍ക്കുള്ള നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് കച്ചവടക്കാര്‍ക്കും ഉപഭോക്താള്‍ക്കും വിഷമം സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രജനന ശേഷിയത്തൊത്തവക്ക് മേലുള്ള നിരോധനം ഭാവിയില്‍ മല്‍സ്യസമ്പത്ത് വര്‍ധിക്കാനിടയാവുമെന്ന ഗുണഫലമുണ്ടെന്നതാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.