ദുബൈ: ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന 2015ലെ യു.എ.ഇ എക്സ്ചേഞ്ച്- ചിരന്തന മാധ്യമ പുരസ്കാരം വിതരണം ചെയ്തു. യു.എ.ഇ എക്സ്ചേഞ്ച് സി.എം.ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജ്മാന്‍ രാജകുടുംബാംഗവും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ അല്‍ നുഐമി അവാര്‍ഡ് വിതരണം ചെയ്തു.
സുരേഷ് വെള്ളിമുറ്റം, കെ.സി.രഹ്ന, റോയ് റാഫേല്‍, ഷാബു കിളിത്തട്ടില്‍, സുജിത് സുന്ദരേശന്‍, ശ്രീജിത്ത് ലാല്‍, തന്‍വീര്‍ കണ്ണൂര്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അറബ് പ്രമുഖരായ ഹുസൈന്‍ ഇസ്മായില്‍, ഹുമൈദ് സാലിം മദ്ഹൂശ്, ഫിലിപ്പി റിയാസി, എ.കെ.ഫൈസല്‍, യൂസഫ് അല്‍ ഫലഹ, അശ്റഫ് താമരശ്ശേരി, ഷീല പോള്‍, എ.വി.സൈദ്, മഹാദേവന്‍, ശംസുദ്ദീന്‍ നെല്ലറ, പോള്‍, കെ.കെ.നാസര്‍, രാജന്‍ കൊളാവിപ്പാലം, പി.കെ.മോഹന്‍ദാസ്, ജാക്കി റഹ്മാന്‍, ഫിറോസ് തമന്ന, പി.പി.ശശീന്ദ്രന്‍, കെ.എം.അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, നാസര്‍ ബേപ്പൂര്‍, നാസര്‍ ഊരകം, എം.സി.എ.നാസര്‍, ഡോ. ഷമീമ, റീന സലിം, ദീപ അനില്‍, സലിം നൂര്‍, എന്‍.പി.രാമചന്ദ്രന്‍, നാരായണന്‍ വെളിയംകോട്, സി.മോഹന്‍ദാസ്, ഫാത്തിമ അജ്മാന്‍, സി.പി.ജലീല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച യഹ്യ തളങ്കര, വിനീത മോഹന്‍ദാസ്, മീനാക്ഷി ജയകുമാര്‍, ഫസല്‍ നാദാപുരം, നൗഷാദ് തീമ ഗ്രൂപ് എന്നിവര്‍ ചടങ്ങില്‍ ചിരന്തന എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ജാസിം അല്‍ ബലൂഷിയെ അനുസ്മരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ടി.പി. അശ്റഫ് സ്വാഗതവും ബി.എ.നാസര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.