ഗൂഗിളില്‍ കാണാം ദുബൈയുടെ വിസ്മയങ്ങള്‍

ദുബൈ: ദേശീയദിനാഘോഷത്തിനൊരുങ്ങുന്ന ദുബൈക്ക് ഗൂഗിളിന്‍െറ സമ്മാനം. നഗരത്തിലെ മനോഹരമായ കാഴ്ചകള്‍ കണ്ണു നിറയെ കാണാന്‍ ഉതകൂംവിധമുള്ള കാഴ്ചകളാണ് ഗൂഗിള്‍ ഒരുക്കിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ മുഖേന 360 ഡിഗ്രിയില്‍ ദുബൈ വിസ്മയങ്ങളുടെ പനോരമ കാഴ്ച കാണാം. ലോകത്തിന്‍െറ പലകോണുകളിലുള്ളവര്‍ക്ക് ഇനി ദുബൈയെ കൂടുതല്‍ അടുത്തും വിസ്തൃതിയിലും കാണാനാകുമെന്ന് പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഉല്‍ഫ് സ്പിറ്റ്സര്‍ പറഞ്ഞു. ദുബൈ ക്രീക്ക്, അക്വേറിയം, അണ്ടര്‍വാട്ടര്‍ സൂ, ബുര്‍ജ് അല്‍ അറബ്, ദുബൈ മാള്‍, ദൈറ സൂഖ്, മറീന മാള്‍ എന്നിങ്ങനെ 20 ലാന്‍റ്മാര്‍ക്കുകളാണ് ഈ പാക്കേജില്‍ ഒരുക്കിയിരിക്കുന്നത്.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.