ദുബൈ: രണ്ടു ദിവസത്തെ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം വര്‍ണാഭ ചടങ്ങുകളോടെ സമാപിച്ചു . ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടന്ന ആഘോഷ പരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ദുബൈയില്‍ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം കൊണ്ടാടുന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഭദ്രദീപം തെളിയിക്കല്‍ ,ഗുളികന്‍ കലശം വെപ്പ് തുടങ്ങിയ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ മുത്തപ്പന്‍ മഹോത്സവത്തിന് തുടക്കമായത് . രണ്ടാം ദിവസം തിരുവപ്പന്‍ വെള്ളട്ടത്തോടെയാണ് ആരംഭിച്ചത് . പള്ളിവേട്ട , മുടി അഴിക്കല്‍ ചടങ്ങ് എന്നിവയുമുണ്ടായി. എല്ലാ ദിവസവും മൂന്ന് നേരം അന്നദാനവും പ്രസാദ വിതരണവും ഉണ്ടായിരുന്നു . പോര്‍ച്ചുഗല്‍ സ്വദേശി മദീനത്ത് തയാറാക്കിയ തെയ്യ ചിത്രങ്ങളുടെ പ്രദര്‍ശനം ആകര്‍ഷകമായി. മലബാറില്‍ നിന്നുള്ള പത്ത് തെയ്യം കലാകാരന്‍മാരും ഇക്കുറി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.