വിസ നടപടിക്രമങ്ങളില്‍ കാലതാമസത്തിന് സാധ്യത

ദുബൈ: അടുത്തിടെ നടപ്പാക്കിയ യു.എ.ഇ വിഷന്‍ സംവിധാനത്തിലൂടെയുള്ള വിസ നടപടിക്രമങ്ങളില്‍ കാലതാമസത്തിന് സാധ്യതയുണ്ടെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. സംവിധാനം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നതാണ് ഇതിന് കാരണം. വിസ അപേക്ഷകള്‍ പൂര്‍ണമായും ടൈപ്പിങ് സെന്‍ററുകളിലൂടെയാക്കി മാറ്റുന്നതാണ് യു.എ.ഇ വിഷന്‍ പദ്ധതി. കാലതാമസം നേരിടുകയാണെങ്കില്‍ അപേക്ഷകര്‍ താമസ- കുടിയേറ്റ വകുപ്പിന്‍െറ ഓഫിസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.