കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്  ‘ബോണ കെംത’ നാളെ അബൂദബിയില്‍

അബൂദബി: ഈസ്റ്റര്‍ ആഘോഷത്തിന്‍െറ ഭാഗമായി കേരളത്തിലെ ക്രൈസ്തവ എപ്പിസ്കോപ്പല്‍ സഭകളുടെ ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഗള്‍ഫ് സോണ്‍ ആഭിമുഖ്യത്തില്‍ അബൂദബി യൂനിറ്റിന്‍െറ സഹകരണത്തോടെ ഈസ്റ്റര്‍ സംഗമമായ ‘ബോണ കെംത’ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം അബൂദബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
യു.എ.ഇയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ സംഘടിപ്പിച്ചുള്ള ഈസ്റ്റര്‍ സംഗമത്തിന്‍െറ ഭാഗമായി വൈകുന്നേരം 5.30ന് വിവിധ സഭകളിലെ പട്ടക്കാരുടെ സമ്മേളനം നടക്കും. വൈകുന്നേരം 7.45ന് നടക്കുന്ന ഈസ്റ്റര്‍ സംഗമം സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് ഡോ. തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കുരിയാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാര്‍ എപ്പിഫിനിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 
യു.എ.ഇയിലെ അഞ്ച് സഭകളിലെ ക്വയറുകള്‍ സംഗീത സായാഹ്നത്തില്‍ അണിനിരക്കും. വിവിധ വാദ്യോപകരണങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുമിച്ച് അവതരിപ്പിച്ച് ലോക റെക്കോഡ് സ്വന്തമാക്കിയ ഡോ. എബിന്‍ ജോര്‍ജിന്‍െറ കലാവിരുന്നും നടക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭകളിലെ വൈദികരും വിശ്വാസികളും പരിപാടിക്കത്തെുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍െറ പ്ളാറ്റിനം ജൂബിലിയുടെയും ഗള്‍ഫ് സോണിന്‍െറ അഞ്ചാം വാര്‍ഷികത്തിന്‍െറയും ഭാഗമായി കൂടിയാണ് പരിപാടി അവതരിപ്പിക്കുന്നത്. കേരളത്തിലെ 13 സഭകളും 20 സംഘടനകളും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ അംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ   ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ്, കെ.സി.സി അബൂദബി പ്രസിഡന്‍റ് ഫാ.സി.സി ഏലിയാസ്, ചെയര്‍മാന്‍ റവ. എം.സി. മത്തായി, ജനറല്‍ കണ്‍വീനര്‍ ബിജു പാപ്പച്ചന്‍, പബ്ളിസിറ്റി കണ്‍വീനര്‍ കെ.പി. സൈജി, അബൂദബി യൂനിറ്റ് സെക്രട്ടറി ജോണി ഈപ്പന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.