റാസല്‍ ഖൈമ: പ്രവാസികളെ അഹ്ളാദത്തിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ചിറകിലേറി റാസല്‍ഖൈമ വീണ്ടും കോഴിക്കോട്ടേക്ക് പറക്കുന്നു. റാസല്‍ ഖൈമ, അല്‍ ഐന്‍ വിമാനത്താവങ്ങളെ ബന്ധിപ്പിച്ച് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ പുതിയ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാാകും.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളിലായി ആഴ്ച്ചയില്‍ നാലു സര്‍വീസുകളാണുണ്ടാവുക. അവധിക്കാലത്ത് പുതിയ സര്‍വീസിന് തുടക്കം കുറിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കോഴിക്കോട്ട് നിന്ന് രാവിലെ 10.40ന് പറന്നുയര്‍ന്ന് ഉച്ചക്ക് 1.05ന് റാസല്‍ഖൈമയിലിറങ്ങും. വൈകിട്ട് 3.20ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് കോഴിക്കോട്ടത്തെും.നിലവില്‍ റാസല്‍ ഖൈമയില്‍ നിന്നുള്ള മലബാര്‍ മേഖലയിലെ യാത്രക്കാര്‍ ആശ്രയിക്കുന്നത് ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളെയാണ്. റാസല്‍ ഖൈമക്ക് പുറമെ മനാമ, ദിബ്ബ, തവീന്‍, അല്‍ഗെയില്‍, ജസീറ എന്നിവിടങ്ങളില്‍ നിന്നും ഗതാഗത കുരൂക്കില്ലതെ കുറഞ്ഞ സമയം കൊണ്ട് വിമനത്താവളത്തിലത്തൊന്‍ കഴിയും.
2007 വരെ 20 വര്‍ഷത്തോളം എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും മുംബൈയില്‍ നിന്നും കോഴിക്കോട് നിന്നുമായി ദിവസവും റാസല്‍ ഖൈമയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. 2007 മുതല്‍ 2014 വരെ രണ്ടു ഘട്ടങ്ങളിലായി റാക് എയര്‍ വേയ്സും കോഴിക്കോട്ടേക്ക് പറന്നു. എന്നാല്‍ റാക് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ അതും നിലച്ചു.
റാക് എയര്‍ വേയ്സ് നടത്തിയിരുന്ന ധാക്ക,ജിദ്ദ സര്‍വ്വീസുകള്‍ എയര്‍ അറേബ്യ പുനരാരം ഭിച്ചെങ്കിലും കോഴിക്കോടിന്‍െറ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സര്‍വീസ് ഏറ്റെടുത്ത് രംഗത്തത്തെിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 369 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.