ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും പ്രഖ്യാപിച്ച ‘വായനാവര്‍ഷം 2016’ ന്‍െറ ഭാഗമായി ചിരന്തന സാംസ്കാരിക വേദി സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടി സീരിയല്‍ സംവിധായകന്‍ സി.എം.നസീര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിലും എഴുത്തും വായനയും ലോകത്ത് വര്‍ധിച്ചുവരുകയാണെന്നന്നും മറിച്ചുള്ള വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എഴുത്തും വായനയും വര്‍ധിച്ചിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
ചിരന്തന പുറത്തിറക്കിയ 23 പുസ്തകളു ടെ 500 ല്‍ പരം കോപ്പികള്‍ ഇതുവരെ വിതരണം ചെയ്തതായി അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
നാലകത്ത് റഹൂഫ്, സി.പി.മസ്തഫ, ഒ.വി.ദാസ്, രവി മുലിയാര്‍, നവാസ് തലശ്ശേരി, ബഷീര്‍ കൈതാര്‍, എന്‍.പി.സക്കരിയ്യ, ടി.പി. സാജിദ് എന്നിവര്‍ സംസാരിച്ചു. ചിരന്തന ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ജിജോ ജേക്കബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.