‘മുഹമ്മദ് നബി ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വ്യക്തിത്വം’

ദുബൈ: മനുഷ്യ സമൂഹത്തെ തിന്മയില്‍ നിന്ന് അകറ്റി നിര്‍ത്താനും നരകത്തില്‍ നിന്ന് രക്ഷിക്കാനുമാണ് അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചതെന്നും ചരിത്രത്തില്‍ തുല്യതയില്ലാത്ത വ്യക്തിത്വമാണ് പ്രവാചകനെന്നും നിച്ച് ഓഫ്് ട്രൂത്ത് ഡയറക്ടര്‍ എം.എം അക്ബര്‍ പറഞ്ഞു. 
ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി 20ാംമത് രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഭാഗമായി നടത്തുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഇന്ത്യന്‍ അക്കാദമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ‘മുഹമ്മദ് നബി നായകനും സേവകനും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  കൊടിയ പീഡനം സഹിക്കവയ്യാതെ നബിയും അനുയായികളും മക്കയില്‍ നന്ന് പലായനം ചെയ്ത് മദീനയില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്ന കാലം. അവരെ അക്രമിക്കാന്‍ 20,000 ത്തോളം പേര്‍ അടങ്ങു ശത്രു സൈന്യം മദീനയിലേക്ക് വരുന്ന വിവരം നബിക്ക് ലഭിക്കുന്നു. മുസ്ലിംകള്‍ കൊടിയ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപെട്ട  മദീനയുടെ പ്രവേശനകവാടത്തില്‍ 12,000 മീറ്റര്‍ നീളത്തില്‍ കിടങ്ങ് കുഴിക്കണം. മുസ്ലിംകളുടെ ഭാഗത്ത് 3000 ആളുകള്‍ മാത്രം. കിടങ്ങ് കുഴിക്കുന്നതിനിടയില്‍ ഒരു അനുയായി വന്ന് വിശപ്പ് സഹിക്കവയ്യാതെ മുഹമ്മദ് നബിയോട് പരാതി പറഞ്ഞു. മുഹമ്മദ് നബി തന്‍െറ വയറ് കാണിച്ചുകൊടുത്തു. വിശപ്പിന്‍െറ കാഠിന്യത്താല്‍ ഒരു വലിയ കല്ല് വയറിന്മേല്‍ കെട്ടിവെച്ചിരിക്കുന്നു. അനുയായികളുടെ കൂടെ നിന്ന് അവരെ സേവിക്കുകയും അവരെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന നേതാവായിരുന്നു മുഹമ്മദ് നബി. വിരുദ്ധ ഖുര്‍ആന്‍ അന്ത്യനാള്‍വരെ മനുഷ്യര്‍ക്കുള്ള മാര്‍ഗ ദര്‍ശനവും മുഹമ്മദ് നബിയുടെ ജീവിതം അവസാനകാലം വരെയുള്ള ജീവിത ദര്‍ശനവുമാണ്. മുഹമ്മദ് നബി ഒരു സമൂഹത്തിന്‍െറയോ ഒരു രാജ്യത്തിന്‍െറയോ നായകനോ സേവകനോ അല്ല, മറിച്ച്  എന്നും മാനവികതകുലത്തിനുള്ള നായകനാണ്. സേവകനാണ്. 
നീതിചോദിച്ചു വാങ്ങാനും ഭരണത്തെ ചോദ്യം ചെയ്യാനും മുഹമ്മദ് നബി അനുയായികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു. അനുയായികളുടെ വായ മൂടികെട്ടിയ സ്വേഛാധിപതിയായിരുന്നില്ല. അനുയായികളുടെ പ്രശ്നങ്ങള്‍ ഏത് നേരത്തും ബോധിപ്പിക്കാനും ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാനും അനുയായികള്‍ക്ക്് അദ്ദേഹം അവകാശം നല്‍കി.
പനയോല പാളയില്‍ പ്രവാചന്‍ കിടന്നപ്പോള്‍ ശരീരത്തിലുണ്ടായ പാടുകള്‍ ചൂണ്ടിക്കാണിച്ച്  അല്ലാഹുവിനെ ധിക്കരിക്കുന്ന കിസറായും കൈസറും മറ്റുമൊക്കെ സുഖലോലപതയില്‍ ജീവിക്കുമ്പോള്‍ അങ്ങെക്കെന്താണ് ഈ അവസ്ഥ എന്ന ഉമര്‍ (റ) ചോദിച്ചപ്പോള്‍ തിരുനബി പറഞ്ഞത് അവര്‍ക്ക് ഇഹലോകവും നമ്മുക്ക് പരലോകവുമൊണ്. ഈ ശിഷ്യത്വത്തില്‍ നിാണ് ഉമര്‍ നീതിമാനായ ഭരണാധികാരിയായാത്, അതുകൊണ്ടാണ് ഇന്ത്യയില്‍ ഉമറിന്‍െറ ഭരണം വരണമെന്ന് ഗാന്ധിജി ആഗ്രഹിച്ചത്-എം.എം.അക്ബര്‍ പറഞ്ഞു.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി സാലെ അലി അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ.പി അബ്ദുസ്സമദ് അധ്യക്ഷനായിരുന്നു. അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം,  ഹുസൈന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി സി.ടി ബഷീര്‍ ചോദ്യോത്തര സെഷന്‍ നിയന്ത്രിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.