അമ്പെയ്ത്തില്‍ താരമായി  മലയാളി യുവാവ്

അജ്മാന്‍: ദുബൈയില്‍ വര്‍ഷം തോറും റമദാനില്‍ നടന്നു വരുന്ന  നാദല്‍ ശിബ സ്പോര്‍ട്സ് ടൂര്‍ണമെന്‍റിലെ (നാസ് 2016) അമ്പെയ്ത്ത് മത്സരത്തില്‍ മലയാളിക്ക് ഒന്നാം സ്ഥാനം. ദുബൈ കിരീടാവകാശിയും ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍ത്വത്തില്‍ ജൂണ്‍ എട്ടു മുതല്‍ 27 വരെ നാദല്‍ ശിബ സ്പോര്‍ട്സ് കോംപ്ളക്സില്‍   നടക്കുന്ന മേളയില്‍ അമ്പെയ്ത്തില്‍ റി കര്‍വ് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ ചാവക്കാട് പേരകം ചിറമ്മല്‍ സോളമന്‍ തോമസാണ് ഒന്നാമനായത്. വിവധ രാജ്യങ്ങളില്‍ നിന്നുമുള്ള 22 പേര്‍ പങ്കെടുത്ത മത്സരത്തില്‍  ഈജിപ്ത്കാരിയായ  നാദ മംതോ രണ്ടം, പോര്‍ച്ചുഗല്‍ സ്വദേശി പെഡ്രോ സാന്‍റോസ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
പത്ത് വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സോളമന്‍ തോമസ് ജോലി ആവശ്യാര്‍ത്ഥം പരിശീലനം അവസാനിപ്പിച്ച് ജീവിതോപാധി തേടി  ഒരു വര്‍ഷം മുമ്പാണ് ഷാര്‍ജയില്‍ എത്തിയത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനിടയിലെ ഒഴിവു സമയം ഉപയോഗപ്പെടുത്തി ദുബൈ ആര്‍ച്ചേഴ്സ് ക്ളബില്‍ പരിശീലനത്തിനു സമയം കണ്ടത്തെി. പിന്നീട് ഷാര്‍ജ ഗോള്‍ഫ് ആന്‍ഡ് ഷൂട്ടിങ് ക്ളബ്ബിലേക്ക് അമ്പെയ്ത്ത് പരിശീലകനായി കഴിഞ്ഞ മാര്‍ച്ചില്‍  ജോലി മാറി. ഇതിനിടയിലാണ്് നാസ് ടൂര്‍ണമെന്‍റില്‍ ഒരു കൈ നോക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഭാഗ്യം തന്നെ തേടി വരികയായിരുന്നെന്നു സോളമന്‍ തോമസ് പറയുന്നു. വിജയിക്കുള്ള സമ്മാനത്തുക അവസാന ദിവസമായ 27 നാണ് പ്രഖ്യാപിക്കുക. ജ്യേഷ്ഠന്‍ സ്റ്റീഫന്‍ തോമസില്‍ നിന്നും പ്രചോദനം  ഉള്‍കൊണ്ടാണ് സോളമനും  തൃശൂര്‍ കൈപ്പറമ്പ് ഗ്രൗണ്ടില്‍ പരിശീലനത്തിനത്തെുന്നത്. 
2013ലെ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല  മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക്് വേണ്ടി സ്വര്‍ണവും 2012 ല്‍ സീനിയര്‍ ദേശീയ ടീമിന് വേണ്ടി വെങ്കലവും 2014 സീനിയര്‍ ദേശീയ വ്യക്തിഗത മത്സരത്തില്‍ വെള്ളിയും സോളമന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2013 മുതല്‍ മൂന്ന് വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല അമ്പെയ്ത്ത് ടീം ക്യാപ്റ്റനുമായിരുന്നു ഇദേഹം. തൃശൂര്‍ ജില്ല അമ്പെയ്ത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് സി.വി. കുര്യകോസ് ജേഷ്ഠസഹോദരനാണ്. തൃശൂര്‍ മുണ്ടൂര്‍ ആര്‍ച്ചറി ക്ളബ് അംഗമാണ്. ചാവക്കാട് പേരകം തോമസ്  ട്രീസ ദമ്പതികളുടെ മകനാണ്. 
അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കണമെന്നതാന് സോളമന്‍െറ സ്വപ്നം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.