ദുബൈ: ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ദുബൈ നേരത്തെ തന്നെ രാമരാജ്യമാണെന്നും യോഗഗുരു ബാബ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് ശനിയാഴ്ച രാത്രി ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിയോ തമ്മില്‍ത്തല്ളോ സ്വജനപക്ഷപാതമോ ഇല്ലാത്ത നീതിപൂര്‍വമായ ഭരണം നടക്കുന്നു എന്ന നിലയില്‍ ദുബൈ രാമരാജ്യമാണ്.
ഇതുപോലുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. യോഗാഭ്യാസത്തെ മതവുമായി ബന്ധപ്പെടുത്തരുത്. മതേതരമായ ആരോഗ്യ സംരക്ഷണ രീതിയാണത്. ആമീന്‍ പറഞ്ഞോ ഓം പറഞ്ഞോ നിങ്ങള്‍ക്കിതില്‍ പങ്കെടുക്കാം-രാം ദേവ് പറഞ്ഞു.
എട്ടു മണിയോടെ ആരംഭിച്ച യോഗ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളായായാണ് നടന്നത്. റമദാന്‍ കരീം ആശംസിച്ചാണ് ബാബ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ രോഗങ്ങള്‍ക്ക് ഉചിതമായ ആസനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
പിന്നീട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, പത്നി നിത ഭൂഷണ്‍, ദുബൈ ടൂറിസം സി.ഇ.ഒ ഇസാം കാസിം, ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ഡോ.ഐഷ ബിന്‍ സുമൈദ് തുടങ്ങിയവരെ അഭ്യാസങ്ങള്‍ക്കായി അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.