???? ???????? ????? ?????? ???? ??????

ഭീകരതക്കെതിരായ ശൈഖ് മുഹമ്മദിന്‍െറ കവിത ചര്‍ച്ചയാകുന്നു

ദുബൈ: ഭീകരതക്കെതിരെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രചിച്ച കവിതക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വായനക്കാര്‍ ഏറെ താല്‍പര്യപൂര്‍വമാണ് കവിതയെ സ്വീകരിച്ചത്. അറബി സാമുഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് കവിത. ‘ഭീകരതയാകുന്ന നാശം’ എന്ന ശീര്‍ഷകത്തില്‍ 27  വരികള്‍ ഉള്‍ക്കൊള്ളുന്നതാണ് അറബിയില്‍ രചിച്ച കവിത. രാജ്യത്തെ അറബ് പത്രങ്ങള്‍ മുഴുനീള പേജിലാണ് കവിത പ്രസിദ്ധീകരിച്ചത്.
‘ഭീകരത  കാട്ടു നീതിയാണ്, അതിന്  മതമില്ല ’ എന്ന വരിയോടെ തുടങ്ങുന്ന കവിത തീവ്രവാദം വെച്ചു പുലര്‍ത്തുന്ന വിദ്വേഷവും ആക്രമണ വാസനയും അപ്പാടെ നിരാകരിക്കുന്നു.
ഇസ്ലാമിനെ തട്ടിയെടുത്ത ഒരു കൂട്ടര്‍ തിന്മയുടെയും അക്രമത്തിന്‍െറയും വാതിലുകള്‍ തുറന്നിരിക്കയാണ്. രക്ത ബന്ധമോ കുടുംബ ബന്ധമോ പരിഗണിക്കാതെയാണ് ഭീകരര്‍ താണ്ഡവമാടുന്നത്.
മദീനാ പള്ളിയെ  ലക്ഷ്യമിട്ട് ഈയിടെ നടത്തിയ ബോംബ് സ്ഫോടനത്തെ കണക്കിന് ശകാരിക്കാന്‍ ശൈഖ് മുഹമ്മദ് കവിതയുടെ നല്ളൊരുഭാഗം നീക്കി വെച്ചിരിക്കുന്നു. പ്രപഞ്ചമാകെ പ്രകാശം പരത്തിയ പള്ളി പോലും ഭീകരത ലക്ഷ്യം വെക്കുന്നു. 'സ്വബോധം നഷ്ടമായ കാലഘട്ടത്തിലാണ് ഞങ്ങള്‍, അതിനാല്‍ പൊറുക്കുക പ്രവാചക ശ്രേഷ്ഠാ' എന്ന് വരികളിലൂടെ ശൈഖ് മുഹമ്മദ് പരിതപിക്കുന്നു.
പിശാചിനെ കവച്ചുവെക്കുന്ന കര്‍മങ്ങളിലാണ് ഭീകരവാദികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ പശ്ചാത്തപിക്കുമെന്ന്  വ്യാമോഹിക്കുന്നത് പിശാചില്‍ നിന്നത് പ്രതീക്ഷിക്കുന്ന പോലെയാണ്. എത്രയോ ഖണ്ഡനങ്ങള്‍ക്ക് വിധേയമായ ഇസ്ലാം ദൈവ സഹായത്താല്‍ അചഞ്ചലമായി ഇന്നും നില കൊള്ളുന്നു. ഭീകരതക്കും തിന്മകള്‍ക്കുമെതിരെ നില കൊള്ളാന്‍ കവിത മുസ്ലിംകളെ ആഹ്വാനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.