ദുബൈ: ഷാര്‍ജയില്‍ എട്ടുവയസ്സുകാരന്‍ ഉബൈദ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ പുനരാരംഭിച്ചു. ഉബൈദയുടെ പിതാവ് ഇബ്രാഹിമിനെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഉബൈദയെയും ബന്ധുക്കളായ കുട്ടികളെയും കടല്‍ കാണിക്കാന്‍ കൊണ്ടുപോകുന്നതിന് പ്രതി തന്നോട് അനുവാദം ചോദിച്ചിരുന്നതായി ഇബ്രാഹിം പറഞ്ഞു. എന്നാല്‍ വ്യക്തമായി പരിചയം ഇല്ലാതിരുന്നതിനാല്‍ താന്‍ അനുമതി നിഷേധിച്ചു.
കാണാതായ ദിവസം രാവിലെ പ്രതിയുടെ കാറിലിരുന്ന് ഉബൈദ സ്മാര്‍ട്ട് ഫോണില്‍ കാര്‍ട്ടൂണ്‍ കാണുന്നത് തന്‍െറ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
വൈകിട്ട് വീണ്ടും കാറിലിരിക്കുന്നത് കണ്ടപ്പോള്‍ ഇറങ്ങി വീട്ടില്‍ പോകാന്‍ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെ താന്‍ വീട്ടിലത്തെിയപ്പോഴാണ് ഉബൈദ അവിടെയത്തെിയിട്ടില്ളെന്ന് മനസ്സിലായത്. പലയിടത്തും അന്വേഷണം നടത്തി. പ്രതിയുടെ വീട്ടിലും പോയെങ്കിലും ആദ്യം വാതില്‍ തുറക്കാന്‍ തയാറായില്ല. പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിപ്പോഴാണ് വാതില്‍ തുറന്നത്. അകത്തുകടന്നപ്പോള്‍ ഒരു യുവതിയെ കണ്ടു. തന്‍െറ കാമുകിയാണെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. ഉബൈദയെ താന്‍ കൊണ്ടുപോയിട്ടില്ളെന്നും പറഞ്ഞു. തിരച്ചിലിന് താനും കൂടാമെന്ന് പ്രതി പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് താന്‍ പുറത്തിറങ്ങി. പിന്നീടാണ് പൊലീസ് ഉബൈദയുടെ മൃതദേഹം കണ്ടെടുത്ത വാര്‍ത്തയറിഞ്ഞത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വിചാരണക്കായി ജൂലൈ 18ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.