???? ??????????? ???? ?????? ??????? ????? ????????? ???????

മത്സ്യത്തെ കെണിയില്‍ നിന്ന്  രക്ഷപ്പെടുത്തി ശൈഖ് ഹംദാന്‍ (വിഡിയോ)

ദുബൈ: കടലിന്‍െറ അടിത്തട്ടില്‍ കെണിയില്‍ പെട്ട മത്സ്യത്തിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സഹായഹസ്തം. കെണിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശൈഖ് ഹംദാന് നന്ദിയോതുന്ന മത്സ്യത്തിന്‍െറ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഹംദാന്‍െറ സ്വകാര്യ ഫോട്ടോഗ്രാഫര്‍ അലി ഈസയാണ് കടലിനടിയില്‍ നിന്ന് ദൃശ്യം പകര്‍ത്തിയത്. 

ആഴക്കടലില്‍ പതിവ് പോലെ സാഹസിക നീന്തലിനിറങ്ങിയതാണ് ശൈഖ് ഹംദാന്‍. ഈ സമയത്താണ് കെണിയില്‍ പെട്ട് പിടയുന്ന മത്സ്യത്തെ കണ്ടത്. നിരവധി തവണ പരിശ്രമിച്ചിട്ടും മത്സ്യത്തിന് കെണിയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ സാധിച്ചില്ല. ഒടുവില്‍ ഹംദാന്‍ രക്ഷക്കത്തെി. കെണിയില്‍ നിന്ന് മോചിപ്പിച്ചയുടന്‍ മത്സ്യം നന്ദിയോതുന്ന രൂപത്തില്‍ അഞ്ചുമിനുട്ടോളം ഹംദാന് ചുറ്റും പ്രത്യേക രീതിയില്‍ വട്ടം ചുറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. 

താന്‍ അടക്കം രണ്ടുപേര്‍ കൂടി ഒപ്പമുണ്ടായിരുന്നിട്ടും ഹംദാനെ മാത്രം വട്ടം ചുറ്റിയതാണ് ദൃശ്യം പകര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് ഫോട്ടോഗ്രാഫര്‍ അലി ഈസ പറഞ്ഞു. ‘ഫസ്സയുടെയും മത്സ്യത്തിന്‍െറയും കഥ’ എന്ന പേരില്‍ സ്നാപ്ചാറ്റിലും യുട്യൂബിലും പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് പ്രചരിക്കുന്നത്. ഫസ്സ എന്നത് ശൈഖ് ഹംദാന്‍െറ ഓമനപ്പേരും തൂലികാ നാമവുമാണ്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.