???? ???????????? ?????????????????????? ??????? ????????? ??? ??????? ???? ??????????? ???? ????????? ????? ???????? ?????? ???? ?????? ??????? ?????????????? ???????? ???????????????

ദുബൈ അന്താരാഷ്ട്ര  ചലചിത്രോത്സവത്തിന് വര്‍ണാഭ തുടക്കം

ദുബൈ: പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് വര്‍ണാഭ തുടക്കം. ചലചിത്ര ശാഖക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യന്‍ സിനിമയുടെ നിത്യവിസ്മയം രേഖ, ഫ്രഞ്ച്-ലബനീസ് സംഗീതജ്ഞന്‍ ഗബ്രിയേല്‍ യറേദ്, വിശ്രുത നടന്‍ സാമുവേല്‍ എല്‍ ജാക്സന്‍ എന്നിവര്‍ക്ക് ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മഖ്തൂം ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു. ഉദ്ഘാടന ചിത്രമായ മിസ്  സ്ളോഏന്‍ പ്രൗഢമായ സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇതേ സമയം ജെ.ബി.ആര്‍ ബിച്ചിലെ തുറന്ന വേദിയില്‍ പൊതുജനങ്ങള്‍ക്കായി ബേണ്‍ യുവര്‍ മാപ്പ്സ് അരങ്ങേറി. 
ഇന്ന് ബോളിവുഡിന്‍െറ എക്കാലത്തെയും പ്രിയ പ്രണയചിത്രമായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ഒരുക്കിയ ആദിത്യാ ചോപ്രയുടെ പുത്തന്‍ ചിത്രമായ ബേ ഫിഖറിന്‍െറ ആദ്യ പ്രദര്‍ശനം മദീനത്ത് അറീനയില്‍ നടക്കും. ഏഴുമണിക്ക് ആരംഭിക്കുന്ന സ്ക്രീനിംഗില്‍ സംവിധായകനും സംബന്ധിക്കും. ബില്ലി ലിന്‍സ് ലോംഗ് ഹാഫ്ടൈം വാക്ക് ആണ് മറ്റൊരു ഗാലാ സ്ക്രീനിംഗ്- രാത്രി 10.30നാണ് പ്രദര്‍ശനം. ബീച്ചില്‍ നടക്കുന്ന പൊതു പ്രദര്‍ശനം വൈകീട്ട് 7.30നാണ്. അനിമേഷന്‍ ചിത്രമായ റെഡ് ടര്‍ട്ടില്‍ കാണാന്‍ കുട്ടികളടക്കം വലിയൊരു കൂട്ടത്തെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.