????????????? ??????? ?????????? ????????? ?????? ??????????????

ഒളിമ്പിക്സ്: റൊമാരിന്‍കോ  പുറത്ത്; ആലിയ 23ാമത്

അബൂദബി: റിയോ ഒളിമ്പിക്സില്‍ പുരുഷ ജുഡോ 100 കിലോ വിഭാഗത്തില്‍ യു.എ.ഇയുടെ ഇവാന്‍ റൊമാരിന്‍കോ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി. ദീര്‍ഘ ദൂര ഓട്ടക്കാരിയായ ആലിയ സഈദിന് 10000 മീറ്ററില്‍ 23ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അള്‍ജീരിയയുടെ ഇല്യാസ് ബൂയാകൂബിനോടാണ് റൊമാരിന്‍കോ അടിയറവ് പറഞ്ഞത്. 28കാരനായ റൊമാരിന്‍കോ 2014ല്‍ റഷ്യയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. 
വെള്ളിയാഴ്ച നടന്ന വനിതകളുടെ 10000 മീറ്റര്‍ ഫൈനലില്‍ 31 മിനിറ്റ് 56.74 സെക്കന്‍റിലാണ് ആലിയ സഈദ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച എത്യോപ്യയുടെ അല്‍മാസ് അബാബ 29 മിനിറ്റ് 17.45 സെക്കന്‍റില്‍ ഓടിയത്തെി. 29:31:78 എന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് സമയം. കെനിയയുടെ വിവാന്‍ ചെറൂയോട്ട് വെള്ളിയും എത്യോപ്യയുടെ ടിറുനേശ് ദിബാബ വെങ്കലവും നേടി.
ജുഡോ 81 കിലോ വിഭാഗത്തില്‍ കഴിഞ്ഞ ദിവസം യു.എ.ഇയുടെ സെര്‍ജ്യു ടോമ വെങ്കല മെഡല്‍ നേടിയിരുന്നു. ഒളിമ്പിക്സ് ചരിത്രത്തില്‍ യു.എ.ഇ നേടുന്ന രണ്ടാം മെഡലാണിത്. 2004 ആതന്‍സില്‍ ശൈഖ് അഹ്മദ് ബിന്‍ ഹാഷിര്‍ ആല്‍ മക്തൂം ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ നേടിയ സ്വര്‍ണമാണ് യു.എ.ഇക്ക് ലഭിച്ച പ്രഥമ ഒളിമ്പിക്സ് മെഡല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.