??.??.??.??.?? ?????????? ??.?.??????? ???????? ???????? ?????? ????????? ????????? ??????? ????????

‘യു.ഡി.എഫ് ഭരണത്തില്‍ അധികാരത്തിന്‍െറ സുഖസൗകര്യങ്ങള്‍ അനുഭവിച്ചവര്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തുന്നു’

ദുബൈ: യു.ഡി.എഫ് ഭരണത്തില്‍ അധികാരത്തിന്‍െറ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന് കെ.പി.സി.സി.സി സെക്രട്ടറി പി.എ.സലിം പറഞ്ഞു. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി ദുബൈയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജനപക്ഷ നിലപാടുകളിലൂടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെയും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും. സൗദി അറേബ്യയിലെ പ്രവാസികള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ട സര്‍ക്കാര്‍ ഒരു മന്ത്രിക്ക് നയതന്ത്ര പാസ്പോര്‍ട്ട് അന്വേഷിച്ച് നടന്നത് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ വികലമായ നയത്തിന്‍െറ ഉദാഹരണമാണ്. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രവാസികാര്യം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തന്നെ പോകാമായിരുന്നു. ഇറാഖ്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ട് നൂറുകണക്കിന് നഴ്സുമാര്‍ അടക്കമുള്ളവരെ നാട്ടിലത്തെിച്ച നടപടികള്‍ മാതൃകയാക്കാനുള്ള മര്യാദയെങ്കിലും പിണറായി സര്‍ക്കാര്‍ കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് ടി.എം.ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. പി .എം.അബൂബക്കര്‍, ജഫ്രി ഹനീഫ്, ടി.പി.അശ്റഫ്, ടി.എം. സത്താര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാദിര്‍ ഷാ അലി അക്ബര്‍ സ്വാഗതവും സെക്രട്ടറി എസ്.ബാബുരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.