സൗഹൃദത്തിന്‍െറ കലാലയ സ്മരണകളില്‍ ‘ഫോസ’

മലബാറിന്‍െറ വിദ്യഭ്യാസ മുന്നേറ്റത്തില്‍ തന്നെ വലിയ പങ്കുവഹിച്ച കോഴിക്കോട്ടെ ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ‘ഫോസ ദുബൈ’ രജത ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സംഘടനയുടെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുകയാണ് നിലവിലെ പ്രസിഡന്‍റ് ജമീല്‍ ലത്തീഫ്.


ദുബൈ: രണ്ടര പതിറ്റാണ്ട് മുമ്പത്തെ ഒരു ശൈത്യകാലം. മലബാറിലെ പ്രമുഖ കലാലയമായ ഫാറൂഖ് കോളജിന്‍െറ അന്നത്തെ  പ്രിന്‍സിപ്പല്‍  പ്രഫസര്‍ കെ.എ. ജലീല്‍ ദുബൈ സന്ദര്‍ശിക്കാനത്തെി. ആ സന്ദര്‍ശനത്തിലാണ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫോസ ദുബൈ രൂപവത്കൃതമാകുന്നത്. ഡോ. ആസാദ്  മൂപ്പന്‍ പ്രസിഡന്‍്റായും മലയില്‍ മുഹമ്മദലി സെക്രട്ടറിയായും 16 അംഗങ്ങളായിരുന്നു പ്രഥമ കമ്മിറ്റിയില്‍.
നിറമേറിയ  സൗഹാര്‍ദ്ദത്തിന്‍െറ കലാലയ സ്മരണയില്‍  ഉരുത്തിരിഞ്ഞ  ഈ ആശയം  അക്ഷരാര്‍ത്ഥത്തില്‍  ഫാറൂഖ് കോളജ് സമ്മാനിച്ച  ചങ്ങാത്തവും  ഓര്‍മകളും   പുന:സൃഷ്ടിക്കുകയായിരുന്നു.  പ്രവാസ ജീവിതത്തിന്‍െറ പ്രയാസങ്ങള്‍ മറന്ന്  വിവിധ  കാലഘട്ടങ്ങളില്‍  വിദ്യാഭ്യാസം  പൂര്‍ത്തിയാക്കിയവര്‍   ഒരുമിച്ച്  ചേര്‍ന്നപ്പോള്‍  ‘ഫാറൂഖാബാദ് കാമ്പസ്’  അറബിക്കടലിനിക്കരെയും രൂപം കൊണ്ടപോലെയായി
നാടും വീടും കൂടും  വിട്ട്  മരുഭൂമിയില്‍  കഴിയുന്ന  ആ  നാളുകളില്‍  ഇന്ന്  കാണുന്ന പോലുള്ള  സാങ്കേതിക കുതിപ്പോ മറ്റു  സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ട്രങ്ക് കോളുകളും   മാസത്തില്‍  രണ്ട്  തവണ ലഭിക്കുന്ന എയര്‍ മെയില്‍ കവറില്‍  പൊതിഞ്ഞ  കത്തുകളും  കൊണ്ട്  നാടിന്‍െറ സ്മരണ  പുലര്‍ത്തുന്ന ഞങ്ങള്‍ക്ക്  ഒരു മരുപച്ചയായി  മാറുകയായിരുന്നു ‘ഫോസ ദുബൈ’.
പിന്നീടങ്ങോട്ടുള്ള  ഓരോ  നാളുകളും  ഓരോ  നാഴികക്കല്ലുകളായിരുന്നു. പൂര്‍വ  വിദ്യാര്‍ത്ഥികള്‍   എന്ന നിലയില്‍ കലാലയത്തോടുള്ള  പൊക്കിള്‍കൊടി  ബന്ധം പുലര്‍ത്തുകയും  കൂട്ടായ്മയില്‍െഅംഗങ്ങളുടെ  ക്ഷേമ കാര്യങ്ങളില്‍  ഇടപെടുകയും   ചെയ്യുന്നതോടൊപ്പം  ജീവകാരുണ്യ  പ്രവര്‍ത്തനങ്ങളിലും ഊന്നല്‍ കൊടുക്കാന്‍  സംഘടന ജാഗ്രത പുലര്‍ത്തി. കോളജിന് സംഭാവനയായി   പണിതു  നല്‍കിയ കാന്‍റീന്‍, ഓള്‍ഡ്  സ്റ്റുഡന്‍റ്സ്   ഹോം   തുടങ്ങിയവയില്‍  നിന്നുള്ള  വരുമാനം  കൊണ്ട്  നിര്‍ധനരായ   വിദ്യാര്‍ഥികളെ  പഠിപ്പിക്കാനുള്ള  സ്കോളര്‍ഷിപ്പ്  ഫണ്ട്  മാസാമാസം  സമാഹരിച്ചു  വരുന്നു. കാമ്പസ്  നവീകരണത്തിന്‍െറ  ഭാഗമായി  പണിത  പുതിയ  കെട്ടിടത്തിന്‍െറ   ഭാഗമാകുവാനും ഫോസ ദുബൈക്ക് സാധിച്ചു. 
സംഘടനയുടെ   പ്രവര്‍ത്തനങ്ങള്‍ രണ്ട്  ദശാബ്ദങ്ങള്‍  പിന്നിട്ടപ്പോള്‍    അനുഭവസ്ഥരായ  നേതൃത്വം  നല്‍കിയ  ദിശാബോധം  പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചയില്‍   വഹിച്ച പങ്ക്  നിര്‍ണായകമാണ്.  അതോടൊപ്പം   യുവത്വത്തിന്‍െ  അര്‍പ്പണ ബോധം  കൂടെ  അണിചേര്‍ന്നപ്പോള്‍ ഫോസ പടവുകള്‍ ഏറെ താണ്ടി  കഴിഞ്ഞിരുന്നു.
വനിതാ വിഭാഗം, ബാല വിഭാഗം  എന്നിവ  കൂടാതെ   കല,  കായികം, ആരോഗ്യം,  ജീവകാരുണ്യം, പരിശീലനം   തുടങ്ങി   ഉപ സമിതികള്‍ രൂപവത്കരിച്ച് സംഘടനയെ ഏറെ ശാക്തീകരിക്കുകയും  വികേന്ദ്രീകരിക്കുകയും  ചെയ്തത്  ഫോസ ദുബൈയെ  മറ്റു സംഘടനകളില്‍ നിന്ന് വിത്യസ്തമാക്കി .
മാസത്തില്‍  ഒരു  കാര്യപരിപാടി  വെച്ച് , വര്‍ഷം 12 പരിപാടികളടങ്ങുന്ന  ദൈ്വവാര്‍ഷിക  കലണ്ടറില്‍   വനിതാ ദിനം , കായിക ദിനം,  കോളജ് ദിനം, പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍, വിനോദ യാത്രകള്‍,  കുട്ടികള്‍ക്കുള്ള ചിത്രരചനാ  മത്സരങ്ങള്‍  എന്നിവ   ഇന്നും കോളജ്  യൂണിയന്‍ പരിപാടി പോലെ  ഏവരും   ആസ്വദിക്കുന്നു. എല്ലാ   വര്‍ഷവും  അല്‍ സജ   വ്യവസായിക മേഖലയിലുള്ള   ലേബര്‍ ക്യാമ്പുകളില്‍  ആയിരത്തോളം   അന്തേവാസികള്‍ക്ക്  ഒരു മാസം മുഴുവന്‍ സംഘടിപ്പിക്കുന്ന നോമ്പുതുറ പരിപാടി   കഴിഞ്ഞ   അഞ്ച്  വര്‍ഷങ്ങളിലായി   70,000ത്തില്‍ പരം  കിറ്റുകള്‍   വിതരണം  ചെയ്യാന്‍  സാധിച്ചു.
അംഗങ്ങള്‍ക്കിടയിലുള്ള  പരസ്പര   ബഹുമാനവും സ്നേഹവും  ഈ സംഘടനയെ   മറ്റു സംഘടനകളില്‍  നിന്ന് വ്യത്യസ്തമാക്കുന്നു. എന്തു തീരുമാനമാണെങ്കിലും അത്   കൂട്ടായ  അഭിപ്രായത്തോടെ  വിജയിപ്പിക്കാന്‍  വെമ്പല്‍ കൊള്ളുന്ന   അംഗങ്ങളുടെ   സമര്‍പ്പണമാണ്    ഫോസയുടെ ശക്തി സ്രോതസ്സ്. അംഗസംഖ്യ മുതല്‍  ലാഭവിഹിതമായി  ലഭിക്കുന്ന  ഏതു തുകയുടെയും  ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി  മാറ്റി വെക്കാറുള്ളത്  കഷ്ടതയനുഭവിക്കുന്നവര്‍ക്ക്  വലിയ ആശാകിരണങ്ങള്‍ തന്നെയാണ് നല്‍കുന്നത്.
ഫോസ ദുബൈയെ  വേറിട്ടതാക്കുന്ന   കര്‍മപദ്ധതിയാണ്  ഫോഡറ്റ്   അഥവാ   ഫോസ ദുബൈ  എജ്യുക്കേഷണല്‍ ട്രസ്റ്റ്.   മലബാര്‍ മേഖലയിലുള്ള  എട്ടാം തരം വിദ്യാര്‍ഥികളെ  പ്രവേശന  പരീക്ഷയിലൂടെ തെരഞ്ഞെടുത്ത്  ഫാറൂഖ് ഹൈസ്കൂളില്‍  പ്രവേശനവും  ഹോസ്റ്റല്‍ സൗകര്യവും നല്‍കി സിവില്‍ സര്‍വീസ്  തുടങ്ങിയ  ദേശീയ തല മത്സര  പരീക്ഷകള്‍ക്ക്  സജ്ജമാക്കുന്ന   പഞ്ചവത്സരസ  പദ്ധതിയാണിത് .എട്ടാം തരം മുതല്‍  പ്ളസ് ടു വരെയുള്ള കാലയളവില്‍  ഭാഷാ പരിപോഷണം  ,  അക്കാദമിക  പരിശീലനം,  പൊതുചര്‍ച്ച, പഠനം യാത്രകള്‍  തുടങ്ങി  വിദ്യാര്‍ഥികളെ  വാര്‍ത്തെടുക്കുന്ന  ഈ പരിപാടിയുടെ  മൂന്നാം ബാച്ച്  പ്രവേശനം   ഇതിനോടകം ആരംഭിച്ചു.   കഴിഞ്ഞ  25 വര്‍ഷങ്ങള്‍   അഞ്ച് വര്‍ഷത്തെ  കലാലയ  ജീവിതം പോലെ കടന്നു പോയി.  ഇനിയും വരുന്ന തലമുറക്ക്  നയിക്കുവാന്‍ പാതകള്‍ ഏറെയുണ്ടെന്ന ബോധ്യം മനസ്സില്‍ വെച്ച് കൊണ്ട് കേവലം 16 അംഗങ്ങളില്‍  തുടങ്ങിയ  ഒരു പ്രസ്ഥാനം  25 വര്‍ഷങ്ങള്‍   താണ്ടിയപ്പോള്‍  2,000 ത്തോളം അംഗങ്ങളിലത്തെി നില്‍ക്കുന്നു. 
55 വര്‍ഷം മുമ്പ് കോളജില്‍ പഠിച്ചവര്‍ മുതല്‍ രണ്ടു വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയവര്‍ വരെ ഒരേ മനസ്സോടെ ഇവിടെ ഒരുമിക്കുന്നു.  അങ്ങകലെ  പൈന്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള   കാറ്റിന്‍െറ മര്‍മരം  ഓര്‍മകളില്‍  വീണ്ടും  തഴുകിയത്തെുമ്പോള്‍  പറയുവാനുള്ളത്  ഒന്നു മാത്രം, ഫാറൂഖ് കോളജ്. അത് ഞങ്ങള്‍ക്ക്   എന്നും  ഒരു  വികാരമാണ്.

ഫൊസ്റ്റാള്‍ജിയ ഇന്ന്
ദുബൈ: ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഫോസ) സില്‍വര്‍ ജൂബിലി ആഘോഷമായ  ‘ഫൊസ്റ്റാള്‍ജിയ മിഡില്‍ ഈസ്റ്റ് 2016’ വെള്ളിയാഴ്ച ദുബൈ ഖിസൈസ് ന്യൂ വേള്‍ഡ് പ്രൈവറ്റ ് സ്കൂളില്‍ നടക്കും. 
മൂന്നു മണി മുതല്‍ തന്നെ അംഗങ്ങളുടെയും കുടുംബങ്ങളുടെയും സംഗമം ആരംഭിക്കുമെങ്കിലും ഒൗപചാരിക ഉദ്ഘാടന സമ്മേളനം വൈകിട്ട് ഏഴിനാണ്. യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 
പ്രമുഖ നയതന്ത്രവിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കേരളാ വൈസ് പ്രസിഡന്‍റുമായ ടി.പി. ശ്രീനിവാസന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിക്കും. ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഇബ്രാഹിം യാഖൂബ്, ദുബൈ സിലിക്കണ്‍ ഒയാസിസ് കമ്മറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജുമാ മത്റൂഷി, ഫറൂഖ് കോളജ് മാനേജിങ് കമ്മറ്റി ജോയിന്‍്റ് സെക്രട്ടറി സി.പി കുഞ്ഞുമുഹമ്മദ്, കമ്മറ്റി പ്രതിനിധികളായ കെ. കുഞ്ഞലവി, പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ, കുട്ട്യാലിക്കുട്ടി, കോയ മാസ്റ്റര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഫോസ സില്‍വര്‍ ജൂബിലി സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. 
ബാംഗ്ളൂര്‍ അസ്ലമും സംഘവും ഒരുക്കുന്ന സംഗീത നിശയുമുണ്ടാകും. ഓവര്‍സീസ് ഫോസ ഘടകങ്ങളിലെ അംഗങ്ങളുടെ സാന്നിധ്യവും ചടങ്ങിലുണ്ടാവും. 
ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ ബാച്ച് തിരിച്ചുളള ഫോട്ടോ ഷൂട്ടും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.