മലയാളി ഡോക്ടര്‍ അബൂദബിയില്‍ നിര്യാതനായി

അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ അബൂദബിയില്‍ നിര്യാതനായി. ഹംദാനിലെ അഹല്യ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ. സ്നേഹജ് ലാല്‍ (53) ആണ്  വിഷു ദിനത്തില്‍ വൈകുന്നേരം അഞ്ചോടെ മരിച്ചത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. ഭാര്യ: ലേഖ. മക്കള്‍: അര്‍ജുന്‍, കൃഷ്ണ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. 
ശനിയാഴ്ച ഉച്ചക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.