എജുകഫേയില്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ 

ദുബൈ: അറിവിന്‍െറ ആഘോഷമായി ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന ‘എജുകഫെ’യുടെ സവിശേഷതകളിലേക്ക് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ കൂടി. അമേരിക്ക ആസ്ഥാനമായ പ്രമുഖ വിദ്യഭ്യാസ ഏജന്‍സി വികസിപ്പിച്ചെടുക്കുകയും അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ശാസ്ത്രീയ അഭിരുചി പരീക്ഷയാണ് യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ‘ഗള്‍ഫ് മാധ്യമം’ എത്തിക്കുന്നത്. 
വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്‍പര്യത്തിനും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ കോഴ്സുകളും പഠന മേഖലകളും  ഇതുവഴി കണ്ടത്തൊനാകുമെന്നതാണ് സവിശേഷത. ഓരോരുത്തരുടെയും പഠനരംഗത്തെ ശേഷികളും പ്രയാസങ്ങളും കണ്ടത്തൊനും അതിനനുസരിച്ച് പഠന രീതി രൂപപ്പെടുത്താനാവാശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലൂടെ സാധിക്കുമെന്ന് കേരളത്തിലെ പ്രമുഖ കരിയര്‍ ഉപദേശകനും മാര്‍ഗദര്‍ശിയുമായ എം.എസ്.ജലീല്‍ പറഞ്ഞു.
ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന എജുകഫേയില്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ സൗകര്യം പോലെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഇതിനാവശ്യമായ നിര്‍ദേശങ്ങളും പരീക്ഷാ സൈറ്റിലേക്കുള്ള ലിങ്കും ഇ മെയിലായി അയച്ചു നല്‍കും. രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന പരീക്ഷയാണിത്. ഘട്ടം ഘട്ടമായും പൂര്‍ത്തിയാക്കാം. വിജയവും തോല്‍വിയും നിര്‍ണയിക്കുന്ന പരീക്ഷയല്ല ഇത്. കുട്ടികളുടെ ഭാവി വഴികള്‍ മൂന്‍കൂട്ടി കണ്ടത്തെി അതിലേക്ക് തിരിച്ചുവിടാന്‍ സഹായിക്കുന്ന ശാസ്ത്രീയ രീതിയാണിത്. കുട്ടികളുടെ പഠന സവിശേഷതകളും ഉപരിപഠന മേഖലകളും മനസ്സിലാക്കാനും വ്യക്തിത്വം വിലയിരുത്താനും ഇതുവഴി സാധിക്കും. അക്കാദമിക് കഴിവും സാങ്കേതിക കഴിവും ക്രിയാത്മകതയും ഇതില്‍ പരിശോധിക്കപ്പെടും. 
മൂന്നു വിഭാഗങ്ങളിലായി ആറു മേഖലകളാണ് പരിശോധിക്കപ്പെടുക. വെര്‍ബല്‍,ന്യൂമറിക്കല്‍, അബ്സ്ട്രാക്റ്റ്, മെക്കാനിക്കല്‍, സ്പേഷ്യല്‍ അബിലിറ്റി, ഭാഷ എന്നിവയാണ് ഈ ടെസ്റ്റില്‍ വരിക. പുറത്ത് 700 ലേറെ ദിര്‍ഹം ഈടാക്കുന്ന ഈ ടെസ്റ്റിന് നാമമാത്ര തുകയായ 30 ദിര്‍ഹമാണ് എജു കഫേയില്‍ നല്‍കേണ്ടത്. ഓരോരുത്തര്‍ക്ക് 12 പേജുള്ള ഫലമാണ് ലഭിക്കുക. ഈ അന്താരാഷ്ട്ര മാനദണ്ഡത്തിലുള്ള ഫലത്തിന് പുറമെ ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയെടുത്ത ഒരു ഷീറ്റ് ഫലം വേറെയും നല്‍കും. പരീക്ഷ എഴുതിയവര്‍ക്ക് നാട്ടില്‍പോകുമ്പോള്‍ നേരിട്ട് കൗണ്‍സലിങ്ങിന് അവസരമുണ്ടാകും. ‘കരിയര്‍ ഗുരു’വിന്‍െറ കോഴിക്കോട്, കൊച്ചി, കോട്ടയും ഓഫീസുകളില്‍ നിന്ന് ഇതിന് സൗകര്യമുണ്ടാകും. ഇതിന് സാധിക്കാത്തവര്‍ക്ക് സ്കൈപ്പ് വഴി ഇവിടെയിരുന്നും കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം.
പരീക്ഷയെക്കുറിച്ച് വിശദീകരിക്കാനും കരിയര്‍ ക്ളാസെടുക്കാനുമായി ‘കരിയര്‍ ഗുരു’ ഡയറക്ടറും ചീഫ് കരിയര്‍ മെന്‍ററുമായ എം.എസ്.ജലീല്‍  എത്തുന്നുണ്ട്.
പ്ളസ് ടു പഠനത്തിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ഗള്‍ഫ് മാധ്യമം ‘എജു കഫെ’യില്‍ പ്രമുഖരായ വിദ്യഭ്യാ‘സ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയുമായ  എ.പി.എം മുഹമ്മദ് ഹനീഷ്, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് കോളജ് പ്രഫസറായി വളര്‍ന്ന ഡോ.വി.കതിരേശന്‍, എം.ജി.സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, ടി.വി അവതാരകനും മാന്ത്രികനുമായ രാജ് കലേഷ് എന്നിവര്‍ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കും.  ഒന്നര പതിറ്റാണ്ടായി ഗള്‍ഫ് മേഖലയില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രചോദനാത്മ ക്ളാസുകളും ശില്പശാലയും നടത്തുന്ന ഡോ.സംഗീത് ഇബ്രാഹിം, കൗമാരക്കാര്‍ നേരിടുന്ന പഠന,സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് ഡോ. ഡോ.സി.ബി. ബിനു എന്നിവര്‍ പ്രത്യേക സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക്  മാതൃകാ കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷ എഴുതാനും എജു കഫേയില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.  എജുകഫേയില്‍ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷന്‍ തുടരുകയാണ്. www.madhyamam.com വെബ് സൈറ്റിലെ എജുകഫെ ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.