ഷാര്‍ജയില്‍ ബഹുനില താമസകേന്ദ്രത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല

ഷാര്‍ജ: ഷാര്‍ജ കിങ് ഫൈസല്‍ റോഡില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 250ഓളം ഫ്ളാറ്റുകളുള്ള 32 നില കെട്ടിടത്തിന്‍െറ പകുതിയിലധികം കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ആറ് കാറുകളും കത്തിനശിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട 40ഓളം പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. 19 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ആര്‍ക്കും ഗുരുതര പരിക്കില്ളെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഷാര്‍ജ സിറ്റി സെന്‍ററിന് എതിര്‍വശം അല്‍ മജാസ് പ്രദേശത്ത് എച്ച്.എസ്.ബി.സി ബാങ്കിന് സമീപമുള്ള കെട്ടിടത്തിലാണ് വ്യാഴാഴ്ച ഉച്ചക്ക് 1.45ഓടെ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെി താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളുകളെ ഒഴിപ്പിക്കാന്‍ ഹെലികോപ്റ്ററുകളും ഉപയോഗിച്ചു. 40ഓളം ഫ്ളാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശമാകെ കറുത്ത പുക നിറഞ്ഞതിനാല്‍ പലര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സമീപത്തെ അല്‍ വഹ്ദ റോഡില്‍ ഗതാഗതക്കുരുക്കുമുണ്ടായി. നിസ്സാര പരിക്കേറ്റ 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍െറ തീപിടിച്ച അവശിഷ്ടങ്ങള്‍ വീണാണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കത്തിയത്. രാത്രി വൈകിയും തീയണക്കാനുള്ള ശ്രമങ്ങള്‍ സിവില്‍ ഡിഫന്‍സ് തുടരുകയാണ്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.