ഭക്ഷ്യ വസ്തുക്കളുടെ കാലാവധി ഓര്‍മിപ്പിക്കാന്‍ മൊബൈല്‍  ആപ്പുമായി യു.എ.ഇ യുവതി  

അബൂദബി: ഭക്ഷ്യ വസ്തുക്കള്‍ കാലാവധി കഴിയുന്നത് ഓര്‍മപ്പെടുത്തുന്ന പുതിയ ആപ്ളിക്കേഷന്‍ യു. എ. ഇ യുവതി വികസിപ്പിച്ചെടുത്തു. ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെച്ചു മറന്നു പോകുന്നത് മൂലം ഭക്ഷ്യ വസ്തുക്കള്‍ കാലഹരണപ്പെടുന്നത് ഇതിലൂടെ ഒഴിവാക്കാം.
അല്‍ അനൂദ് അല്‍ ഖമീരി എന്ന സ്വദേശി വനിതയാണ് ആപ്പിന് പിന്നില്‍.  ഈ ആപ്പ് ഭക്ഷ്യ വസ്തുക്കളുടെ കാലാവധി ഓര്‍മപ്പെടുത്തികൊണ്ടിരിക്കും. അതിലൂടെ കാലാവധി കഴിയും മുന്‍പ് അവ ഉപയോഗിക്കാന്‍ കഴിയും. അങ്ങാടിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വീട്ടില്‍ തീര്‍ന്നുപോയ ഭക്ഷ്യ വസ്തുക്കളുടെ  പട്ടികയും ഈ ആപ്പ് ഓര്‍മപ്പെടുത്തും.
ഐഫ്രഷ് എന്ന പേരിലുള്ള ആപ്പ് ഗുഗിള്‍ പ്ളേസ്റ്റോറില്‍ ല്‍ ലഭ്യമാണ്. വൈകാതെ ഐ.ഫോണുകളിലും ലഭ്യമാക്കും.  ഭക്ഷ്യ വസ്തുക്കളുടെ തരം തിരിച്ച പട്ടികയും ഓരോന്നിന്‍െറയും നേരെ അതിന്‍െറ കാലാവധിയും കാണിച്ചിരിക്കും. ഖലീഫ ഫണ്ട് ഫോര്‍ പ്രോജക്റ്റ് ഡെവലപ്മെന്‍റ് സാങ്കേതിക സഹായവും ആവശ്യമായ പരിശീലനവും തന്‍െറ പദ്ധതി വികസിപ്പിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും നല്‍കിയെന്ന് അല്‍ അനൂദ് ‘ഇത്തിഹാദ്’പത്രത്തോട് പറഞ്ഞു. സാങ്കേതിക പദ്ധതികള്‍ ഏറെ ലാഭകരമാണെന്ന് അഭിപ്രായപ്പെട്ട ഇവര്‍ വന്‍കിട കമ്പനികളുടെ മത്സരമാണ് വ്യക്തികളെ സാങ്കേതിക പദ്ധതികളില്‍ പങ്കെടുക്കന്നതില്‍ നിന്ന് പിന്‍വലിക്കുന്നതെന്ന് പറഞ്ഞു. 
ആപ്ളിക്കേഷന്‍ വില്പന നടത്താന്‍ തക്ക രൂപത്തില്‍ വികസിപ്പിക്കുകയാണ് തന്‍റെ ഭാവി പരിപാടിയെന്നും അല്‍ അനൂദ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.