15000 വര്‍ഷം പഴക്കമുള്ള മാമ്മോത്തിന്‍െറ ഫോസില്‍ മറീന മാളില്‍ പ്രദര്‍ശനത്തിന് 

അബൂദബി: നാല് മീറ്റര്‍ ഉയരവും ഒരു ടണ്ണിലധികം ഭാരവുമുള്ള മാമ്മോത്തിന്‍െറ ഫോസില്‍ അബൂദബിയിലെ മറീന മാളില്‍ പ്രദര്‍ശനം ആരംഭിച്ചു. 15000 വര്‍ഷം പഴക്കമുള്ള ഫോസിലാണ് മറീന മാളില്‍ സ്ഥാപിച്ചത്. ഇത് സ്ഥിരമായി മാളിലുണ്ടാകും. ഷോപ്പിങിന് എത്തുന്നവര്‍ക്ക് വേറിട്ട അനുഭവം പകരുവാനായി സ്ഥാപിച്ച ഫോസിലിന്‍െറ ഒൗദ്യോഗിക സ്ഥാപനം പ്രസിഡന്‍റിന്‍െറ ഉപദേഷ്ടാവ് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍വഹിച്ചു. 1990കളുടെ അവസാനം സൈബീ്രിയയിലെ ഇര്‍ട്ടിഷ് തടാകത്തിന്‍െറ തീരത്ത് നിന്ന് കണ്ടെടുത്ത ഫോസിലാണ് മറീന മാളില്‍ സ്ഥാപിച്ചത്. ഏഷ്യ, യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് മാമ്മോത്തുകള്‍ ജീവിച്ചിരുന്നത്. ആനകളോട് സാമ്യമുള്ള വംശനാശം വന്നുപോയ ഈ വന്‍ ജീവിയുടെ ഏറ്റവും വലിയ ഫോസിലുകളിലൊന്നാണ് മറീന മാളില്‍ സ്ഥാപിച്ചിരിക്കുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.