ഷാര്‍ജ: യു.എ.ഇയുടെ ചിറാപുഞ്ചിയെന്ന് പ്രവാസി ഇന്ത്യക്കാന്‍ വിളിക്കുന്ന മസാഫിയില്‍ ഞായറാഴ്ച്ച തുള്ളിക്കൊരു കുടം എന്ന കണക്കിന് ശക്തമായ മഴ പെയ്തു. ഉച്ചക്ക് ശേഷം 3.30നാണ് ആകാശം ഇരുണ്ടതും മഴ തിമര്‍ത്ത് പെയ്തതെന്നും ഇവിടെ കച്ചവടം നടത്തുന്ന ഹമീദ് പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്ന് മസാഫിയുടെ പിറക് വശത്ത് കൂടെ ഒഴുകുന്ന തോടുകളില്‍ ശക്തമായ നീരൊഴുക്കാണ് രൂപപ്പെട്ടത്. മസാഫി മലകളില്‍ നിന്ന് കുത്തിയൊലിച്ച് ഇറങ്ങിയ മഴവെള്ളം അണക്കെട്ടുകളില്‍ പാല്‍നുകള്‍ തീര്‍ത്ത് ഒഴുകി അണയുന്ന കാഴ്ച്ച മനോഹരമായിരുന്നുവെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് പ്രദേശത്തെ കനത്ത ചൂടിന് വലിയ കുറവുണ്ടായതായി മസാഫി നിവാസികള്‍ പറഞ്ഞു. മഴനനഞ്ഞ് നടക്കുന്നവരേയും കാണാനായി. കച്ചവട സ്ഥാപങ്ങള്‍ക്കകത്തേക്കും മഴവെള്ളം കയറി. മസാഫി റൗണ്ടബൗട്ടിന് സമീപത്ത് വെള്ളം തളം കെട്ടി നിന്നു. ഫ്രൈഡേ മാര്‍ക്കറ്റ് ഭാഗത്തും മഴയുണ്ടായിരുന്നു. പ്രദേശങ്ങളിലെ ആകാശം മേഘാവൃതമായി തുടരുന്നതിനാല്‍ വരും മണിക്കൂറുകളിലും ശക്തമായ മഴയെയാണ് മസാഫിക്കാര്‍ കാത്തിരിക്കുന്നത്. മലയാളികള്‍ മഴയത്തിറങ്ങി തുള്ളുന്നത് കണ്ടപ്പോള്‍ സ്വദേശികളും കൂടെ കൂടി. മഴ ആസ്വദിച്ച് പതുക്കെ നീങ്ങുന്ന വാഹനങ്ങളേയും തോടിലിറങ്ങി കസര്‍ത്ത് കാട്ടുന്ന വാഹനങ്ങളേയും കാണാനായി. മലയോരത്തെ വൃക്ഷചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന കഴുതകള്‍ മഴയെ തുടര്‍ന്ന് പീടികക്കോലായിലും വീടിന്‍െറ ഇറയത്തും കയറി നിന്നു. മസാഫിയുടെ ചിത്രങ്ങളിലെ മനോഹര ദൃശ്യമാണ് മേഞ്ഞു നടക്കുന്ന കഴുതകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.