അബൂദബി: കഴിഞ്ഞ മൂന്നു മാസത്തിനിടെ അബൂദബിയിൽ അടച്ചുപൂട്ടിയത് 12 റസ്റ്റാറന്റുകൾ. അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് (അഡാഫ്സ) കണക്കുകൾ പുറത്തുവിട്ടത്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തിയ നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം 2024ലെ ആദ്യ പാദത്തില്‍ നാലു സ്ഥാപനങ്ങള്‍ മാത്രമാണ് നിയമലംഘനങ്ങളുടെ പേരില്‍ അടച്ചുപൂട്ടിയതെന്നും 2025ല്‍ ഇത് മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും അഡാഫ്സ വ്യക്തമാക്കി. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ അഡാഫ്സ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.
ഹംദാന്‍ സ്ട്രീറ്റിലെ റസ്റ്റാറന്റ്, ഖാലിദിയ (വെസ്റ്റ് 6) യിലെ സൂപ്പര്‍മാര്‍ക്കറ്റ്, മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹംദാന്‍ സ്ട്രീറ്റിലെ ഭക്ഷ്യ സ്ഥാപനം, അല്‍ അജ്ബാനിലെ പൗള്‍ട്രി ഫാം, അല്‍ ഷഹാബയിലെ വ്യാപാര സ്ഥാപനം, മുസ്സഫ 9ലെ പലചരക്ക് കട, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ റസ്റ്റാറന്റ്, ന്യൂ അല്‍ ഷഹാമയിലെ റസ്റ്റാറന്റ്, മുഹമ്മദ് ബിന്‍ സായിദിലെ റസ്റ്റാറന്റ്, അല്‍ ഷഹാമയിലെ റസ്റ്റാറന്റ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ മറ്റൊരു റസ്റ്റാറന്റ് എന്നിവയാണ് നടപടി നേരിട്ടത്. റഫ്രിജറേറ്ററുകളുടെ വൃത്തിയില്ലായ്മ, ജീവനക്കാര്‍ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, നിലം, ഷെല്‍ഫുകള്‍, അടുക്കളകള്‍ തുടങ്ങിയവ വൃത്തിഹീനമായിരിക്കുക, മുടിയും കൈകളും മറയ്ക്കുന്നതില്‍ വീഴ്ചവരുത്തുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.