യാം​ബു അ​ക്നെ​സ് വെ​റ്റ​റ​ൻ​സ് സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ ഗ​ൾ​ഫ് സ്റ്റോ​ർ എ​ഫ്.​സി ടീം ​ക​പ്പു​മാ​യി

യാം​ബു അ​ക്നെ​സ് വെ​റ്റ​റ​ൻ​സ് സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ: ഗ​ൾ​ഫ് സ്റ്റോ​ർ എ​ഫ്.​സി ​ജേ​താ​ക്ക​ൾ

യാം​ബു: യാം​ബു ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച 'യാം​ബു അ​ക്നെ​സ് വെ​റ്റ​റ​ൻ​സ് സൂ​പ്പ​ർ ക​പ്പ് 2026' ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ഗ​ൾ​ഫ് സ്റ്റോ​ർ എ​ഫ്.​സി ടീം ​ജേ​താ​ക്ക​ളാ​യി. യാം​ബു യൂ​റോ​പ്പ് ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്‌​സ​ര​ത്തി​ൽ ബ്ര​ദേ​ഴ്‌​സ് എ​ഫ്.​സി ടീ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ​ൾ​ഫ് സ്റ്റോ​ർ എ​ഫ്.​സി ടീം ​വി​ജ​യി​ച്ച​ത്.

40 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള ക​ളി​ക്കാ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത നാ​ലു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ ധാ​രാ​ളം പേ​ർ എ​ത്തി​യി​രു​ന്നു. ഫൈ​ന​ൽ മ​ത്‌​സ​ര​ത്തി​ൽ ഗ​ൾ​ഫ് സ്റ്റോ​ർ എ​ഫ്.​സി ടീ​മി​ലെ ഷൈ​ജ​ൽ വ​ണ്ടൂ​ർ ആ​ണ് 'ടോ​പ് സ്‌​കോ​റ​ർ'. മ​ൻ​സൂ​ർ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യും നൗ​ഷാ​ദ് ഏ​റ്റ​വും ന​ല്ല ഗോ​ൾ കീ​പ്പ​റാ​യും (ഇ​രു​വ​രും ബ്ര​ദേ​ഴ്‌​സ് എ​ഫ്.​സി ടീം) ​തെ​ര​ഞ്ഞെ​ടു​ത്തു.

മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ളാ​യ ടീ​മി​നു​ള്ള ട്രോ​ഫി അ​ക്നെ​സ് ബ്രി​ഡ്ജ് ട്രേ​ഡ് മാ​നേ​ജ​ർ ആ​ഷി​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​യും മ​റ്റു വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ഫു​ട്ബാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​ത​ര​ണം ചെ​യ്തു. ഷ​മീ​ർ, കു​ക്കു​ട്ട​ൻ, ബി​ഷാ​ർ എ​ന്നി​വ​ർ മ​ത്‌​സ​രം നി​യ​ന്ത്രി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹ​മീ​ദ് കാ​സ​ർ​കോ​ട്, ക​ൺ​വീ​ന​ർ നി​സാ​ർ ദാ​ഇ​ഖ, കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​റ​സാ​ഖ്, ട്ര​ഷ​റ​ർ സ​ലിം എ​ന്നി​വ​രും മ​റ്റു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ടൂ​ർ​ണ​മെൻറി​ന് നേ​തൃ​ത്വം ന​ൽ​കി.

റ​മ​ദാ​ൻ രാ​വി​ൽ ന​ട​ന്ന മ​ത്‌​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും മ​ത്‌​സ​രം വീ​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ​ക്കും അ​ക്നെ​സ് ബ്രി​ഡ്ജ് ട്രേ​ഡി​ങ് ക​മ്പ​നി വ​ക അ​ത്താ​ഴ വി​രു​ന്ന് ഒ​രു​ക്കി​യ​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

Tags:    
News Summary - Yambu Acnes Veterans Super Cup Football: Gulf Store FC are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.