റിയാദ്: സൗദിയിൽ പരക്കെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മക്ക, അൽ ബാഹ, അസീർ എന്നീ പ്രവിശ്യകളിലും ത്വാഇഫ് ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിലും നാഷനൽ സെൻറർ ഫോർ മെറ്റീരിയോളജി ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൗരന്മാരും രാജ്യത്തുള്ള വിദേശികളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി താഴ്‌വരകൾ, അരുവികൾ, മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.