ജിദ്ദ: രാജ്യത്തെ ജലവിതരണ സംവിധാനത്തിെൻറ ഉപഭോക്താക്കൾക്കുള്ള വാട്ടർ മീറ്ററുകൾ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കുന്ന നടപടി ആരംഭിച്ചു. ഇലക്ട്രോണിക് വാടക കരാർ (ഇൗജാർ) എന്ന സംവിധാനത്തിലേക്കാണ് വാട്ടർ മീറ്ററുകളെ ബന്ധിപ്പിക്കുന്നത്.
നാഷനൽ വാട്ടർ കമ്പനിയും നാഷനൽ ഹൗസിങ് കമ്പനിയും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇലക്ട്രോണിക് വാടകസംവിധാനത്തിൽ രേഖകൾ കൈമാറ്റംചെയ്യുന്നതോടെ ഓരോ ഉപഭോക്താവിെൻറയും കെട്ടിടത്തിൽ ഘടിപ്പിച്ചിരിക്കുന്ന വാട്ടർ മീറ്ററിെൻറ പ്രവർത്തനം ഡിജിറ്റൽ സംവിധാനത്തിെൻറ ഭാഗമാകും. ഈ മാറ്റം സ്വമേധയാ സംഭവിക്കും. അതിന് ഉപഭോക്താവ് ഒന്നും ചെയ്യേണ്ടതില്ല. വാട്ടർ മീറ്റർ 'ഇൗജാർ' സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വഴി കെട്ടിട ഉടമകൾക്കും വാടകക്കാരായ ഗുണഭോക്താക്കൾക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് സംയുക്ത വാർത്തക്കുറിപ്പിൽ ബന്ധപ്പെട്ടവർ വിശദീകരിച്ചു.
കെട്ടിട ഉടമക്ക് പകരം വാടകക്കാരെൻറ പേരിൽ വാട്ടർ ബിൽ നൽകാൻ ഇതിലൂടെ സാധിക്കും. വാടക കാലാവധിയിൽ ഉടമയിലേക്കോ ബ്രോക്കറിലേക്കോ പോകാതെ ബിൽ നേരിട്ട് അടക്കാനും സാധിക്കും. ഈ സംവിധാനം രാജ്യത്ത് എല്ലായിടത്തും ലഭ്യമാകും. വാടകക്കാർക്ക് അവരുടെ വീടുകൾക്കുള്ള ജലസേവനങ്ങൾ കൈകാര്യംചെയ്യാനും ഉപഭോഗം വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കിയത്. കെട്ടിട ഉടമ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന ബില്ലുകൾ വാങ്ങുകയും അടക്കുകയും ചെയ്യുന്ന നേരേത്തയുള്ള സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് ഉണ്ടായിരുന്ന പ്രയാസങ്ങളും തർക്കങ്ങളും കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇരുവകുപ്പുകളും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.