ഗായിക വിളയിൽ ഫസീലയെ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ ആദരിച്ചപ്പോൾ.

വിളയിൽ ഫസീലക്ക് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്ററിന്റെ ആദരം

ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ ആദരിച്ചു. 'ഇശൽ പിരിശം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ഗായകർ പങ്കെടുത്ത മാപ്പിള ഗാനമേളയും അരങ്ങേറി. ചടങ്ങ് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.

ഷിബു തിരുവനന്തപുരം, സീതി കൊളക്കാടൻ, അബ്ദുള്ള മുക്കണ്ണി, ഉസ്മാൻ എടത്തിൽ, മിർസ ശരീഫ്, മജീദ് പുകയൂർ, റഊഫ് തിരൂരങ്ങാടി, ബാദുഷ എന്നിവർ ആശംസകൾ നേർന്നു. വിളയിൽ ഫസീലക്കുള്ള ഉപഹാരം കെ.എൻ.എ ലത്തീഫും സ്നേഹ സമ്മാനം മുഷ്താഖ് മധുവായിയും കൈമാറി.


ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. വിളയിൽ ഫസീലയുടെ എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകൾ അവരുടെ തന്നെ ശബ്ദത്തിൽ ലൈവ് ഓർക്കസ്ട്രയുടെ പിൻബലത്തിൽ ഒരിക്കൽ കൂടി കേട്ടപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള സദസ്സ് ഗാനങ്ങളെ സ്വീകരിച്ചത്.

ജമാൽ പാഷ, മിർസ ശരീഫ്, ബീഗം ഖദീജ, മൻസൂർ ഫറോക്ക്, മുംതാസ് അബ്ദുറഹിമാൻ, റഹീം കാക്കൂർ, സാദിഖലി തുവ്വൂർ, ഹസ്സൻ കൊണ്ടോട്ടി, സാജിത എന്നിവരും ഗാനങ്ങളാലപിച്ചു. നിസാർ മടവൂർ അവതാരകനായിരുന്നു. അബ്ബാസ് വേങ്ങൂർ, റഹ്മത്തലി തുറക്കൽ, കെ.എം. അനീസ്, ഇർഷാദ്, മൻസൂർ മൊറയൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Vilayil Faseela honoured by Kerala Mapila Kala Academy Jeddah Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.