‘വി​​ജ​​യ് ദം ​​ദം ബി​​രി​​യാ​​ണി റോ​ഡ് ഷോ’ ​ഇ​ന്ന് യാം​ബു​വി​ൽ

ജി​ദ്ദ: ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ മ​ത്സ​ര​ത്തി​െൻറ മെ​ഗാ റോ​ഡ് ഷോ ​വെ​ള്ളി​യാ​ഴ്​​ച യാം​ബു​വി​ൽ അ​ര​ങ്ങേ​റും. ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ യാം​ബു​വി​ലെ ടൊ​യോ​ട്ട​യി​ലു​ള്ള എ​ൻ​കം​ഫ​ർ​ട്ട്സ് ഫു​ഡ് ആ​ൻ​ഡ് അ​ക്കോ​മ​ഡേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ജി​ദ്ദ​യി​ൽ നി​ന്നു​ള്ള ഷം​ന റി​യാ​സ്, യാം​ബു​വി​ൽ നി​ന്നു​ള്ള നൗ​ഷാ​ദ് വി. ​മൂ​സ എ​ന്നി​വ​രാ​യി​രി​ക്കും പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ.

നേ​ര​ത്തെ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ‘ലാ​റ്റ​റ​ൽ എ​ൻ​ട്രി’ മ​ത്സ​ര​മാ​ണ് റോ​ഡ് ഷോ​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് മ​റ്റ് ക​ട​മ്പ​ക​ളി​ല്ലാ​തെ നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ‘ഗോ​ൾ​ഡ​ൻ ടി​ക്ക​റ്റ്’ സ്വ​ന്ത​മാ​ക്കാം. ബി​രി​യാ​ണി മ​ത്സ​ര​ത്തി​ന് പു​റ​മെ പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഫാ​മി​ലി ഗെ​യി​മു​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​വും.

വി​ജ​യി​ക​ൾ​ക്ക് വി​ജ​യ് മ​സാ​ല​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ഗി​ഫ്റ്റ് ഹാം​പ​റു​ക​ളും മ​റ്റ് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും നേ​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. കൂ​ടാ​തെ ലൈ​വ് ഗാ​ന​സ​ന്ധ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ഏ​പ്രി​ലി​ൽ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ലേ​ക്കും മെ​യ് മാ​സ​ത്തി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്കു​മു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​ണ് റോ​ഡ് ഷോ​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ശ​സ്ത ഷെ​ഫ് സു​രേ​ഷ് പി​ള്ള, മ​ല​ബാ​റി​െൻറ രു​ചി മ​ഹാ​റാ​ണി ആ​ബി​ദ റ​ഷീ​ദ്, ഫു​ഡ് വ്ലോ​ഗ​റും അ​വ​താ​ര​ക​നു​മാ​യ രാ​ജ് ക​ലേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ 40,000 റി​യാ​ൽ ക്യാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ ആ​കെ 50,000 റി​യാ​ലി​ന്റെ വ​മ്പി​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - ‘Vijay Dum Dum Biryani Road Show’ in Yambu today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.