ജിദ്ദ: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ സൗദി സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ പതിനായിരക്കണക്കിന് ബില്യൺ ഡോളറിെൻറ ആയുധകരാർ ഒപ്പുവെക്കാൻ സാധ്യത. അത്യാധുനിക മിസൈൽ ഉൾപെടെയുള്ള ആയുധങ്ങൾ സൗദിക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. 2015^ൽ 11.5 ബില്യൺ ഡോറളിെൻറ യുദ്ധക്കപ്പൽ സൗദിക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെക്കാൻ നടപടികളായിരുന്നെങ്കിലും അവസാന നിമിഷം മുടങ്ങിയിരുന്നു. ഇതടക്കം പഴയ ഇടപാടുകളും പുതിയ കരാറിൽ വരുമെന്നാണ് റിപ്പോർട്ട്.
സൗദി അറേബ്യക്ക് 300 ദശലക്ഷം ഡോളറിെൻറ ആയുധ ഇടപാടിന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ അനുമതി ലഭിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിങ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ശത്രുപക്ഷത്തേക്ക് അതീവകൃത്യതയോടെ തൊടുത്തുവിടാൻ ശേഷിയുള്ള മിസൈൽ ടെക്നോളജി പാക്കേജ് സൗദിക്ക് നൽകാനാണ് ട്രംപ് അനുമതി നൽകിയത്. ഇതെല്ലാം പുതിയ കരാറിൽ ഉൾപെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാർച്ചിൽ അമേരിക്ക സന്ദർശിച്ചപ്പോൾതന്നെ വൻകിടആയുധ ഇടപാടിെൻറ കരാർ നടപടികൾക്ക് തുടക്കമായിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ പ്രതിരോധ രംഗത്ത് തന്ത്രപ്രധാന റോളാണ് സൗദി അറേബ്യക്കുള്ളത് എന്നും ഇരവരുടെയും സംഭാഷണത്തിൽ വ്യക്തമാക്കിയരുന്നു.
ട്രംപ് അധികാരമേറ്റ ശേഷമുള്ള ആദ്യവിദേശ സന്ദർശനം സൗദിയിലേക്കാണ്. അദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം സന്ദർശനവിവരം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ഇൗ മാസം അവസാനമാണ് ട്രംപ് സൗദി സന്ദർശിക്കുന്നത്. എട്ട് പതിറ്റാണ്ട് പിന്നിടുന്ന സൗഹൃദമാണ് സൗദിക്ക് അമേരിക്കയുമായുള്ളത്.
ഡൊണാൾഡ് ട്രംപിെൻറ സൗദി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉൗഷ്മളമാക്കുന്നതോടൊപ്പം മുസ്ലീംലോകത്ത് നിലനിൽക്കുന്ന ‘ട്രംപ് ഭീതി’ ഇല്ലാതാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഒബാമ ഭരണത്തിെൻറ അവസാന കാലത്ത് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ട്രംപിെൻറ സന്ദര്‍ശനത്തോടെ ശക്തമാകും. ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മേഖലയിലെ പ്രധാന സുരക്ഷ, രാഷ്ട്രീയ വിഷയങ്ങളും ട്രംപിെൻറ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. ഐ.എസ് ഭീകരതെ ഇല്ലാതാക്കലും യമന്‍, സിറിയ പ്രശ്ന പരിഹാരവും പ്രധാന അജണ്ടയാവും. അതോടൊപ്പം അറബ് -ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തലും ട്രംപിെൻറ സന്ദര്‍ശന ലക്ഷ്യമാണ്.
തീവ്രവാദത്തിനെതിരായ ഇരു രാജ്യങ്ങളുടെയും പോരാട്ടം ശക്തിപ്പെടുത്തുന്നതാവും ട്രംപിെൻറ സന്ദര്‍ശനമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.