പള്ളികളിലെ പ്രാർഥനകള്‍ക്ക് സമയ നിയന്ത്രണം; മതപഠന ക്ലാസുകളെല്ലാം നിർത്തി

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ പള്ളികളിലെ പ്രാർഥനകൾക്കും സമയ നിയന്ത്രണം ഏർപ്പെടുത്തി. ബാങ്ക് വിളിച്ച് 10 മിനുട്ടിനകം നമസ്കാരം ആരംഭിക്കണം. വെളളിയാഴ്ചകളിലെ ജുമുഅ, ബാങ്ക് വിളിച്ച് 15 മിനുട്ടിനകം പൂർത്തിയാക്ക ണമെന്നും മതകാര്യവകുപ്പ് നിർദേശം നൽകി.

രാജ്യത്ത് കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ച് തുടങ്ങിയ സ ാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇതി​​െൻറ ഭാഗമായാണ് പള്ളികളിലെ നമസ്‌കാരങ്ങള്‍ക്കും മറ്റു ആരാധന കർമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ബാങ്കിനും ഇഖാമത്തിനുമിടയില്‍ 10 മിനുട്ടിലധികം ഇടവേള പാടില്ല. വെള്ളിയാഴ്ചകളില്‍ ഖുത്ബ പ്രഭാഷണമുള്‍പ്പെടെ 15 മിനുട്ടില്‍ കൂടാനും പാടില്ല. പുറത്ത് നിന്നുള്ള ഭക്ഷണ പദാർഥങ്ങള്‍ പള്ളികളിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്.

പള്ളികളിലുള്ള ഭക്ഷണങ്ങള്‍, ഈത്തപ്പഴം, ഉപയോഗിച്ച കപ്പ് തുടങ്ങിയവ നീക്കം ചെയ്യണമെന്നും പള്ളികളില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനോ, ഭജനം ഇരിക്കാനോ (ഇഅ്തികാഫ്) അനുവാദമില്ലെന്നും മതകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആളുകള്‍ കൂട്ടത്തോടെ സംഘടിക്കാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്.

പള്ളികളിലെ മതപഠന ക്ലാസുകളെല്ലാം നിർത്തിവെച്ചു

ജിദ്ദ: രാജ്യത്തെ മുഴുവൻ മേഖലകളിലേയും പള്ളികൾ കേന്ദ്രീകരിച്ചു നടന്നുവരുന്ന ‘തഹ്ഫീദുൽ ഖുർആൻ’ ക്ലാസുകളും മതപഠന ക്ലസുകളും പ്രഭാഷണങ്ങളും പ്രബോധന പരിപാടികളും നിർത്തിവെച്ചു. മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖാണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

വിദ്യാർഥികളുടെയും പള്ളികളിലെത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പള്ളികൾ കേന്ദ്രീകരിച്ച് വിവിധ ബോധവത്കരണ പരിപാടികളാണ് മതകാര്യ വകുപ്പിന് കീഴിൽ സംഘടിപ്പിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.

Latest Video

Full View
Tags:    
News Summary - Time Restriction for Namaz in Saudi Mosque -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.