താപനില പരിശോധിക്കാൻ വിസമ്മതിച്ചാലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും ആയിരം റിയാൽ പിഴ

ജിദ്ദ: സാമൂഹിക അകലം പാലിക്കാതിരുന്നാലും പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് പ്രവേശിക്കുമ്പോൾ താപനില പരിശോധിക്കാൻ വിസമ്മതിക്കുന്നതും കോവിഡ് മുൻകരുതൽ നടപടികളുടെ കടുത്ത ലംഘനമായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആദ്യ തവണ 1,000 റിയാൽ പിഴയൊടുക്കേണ്ടിവരും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പരമാവധി ഒരു ലക്ഷം റിയാൽ വരെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Tags:    
News Summary - thousand riyal fine for not maintaining social distance in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.