മുഷാഹിദ് (പ്രസി.), അബ്ദുൽ അസീസ് (സെക്ര., ട്രഷ.), ഹനീഫ (ചീഫ് കോഓഡി.), അക്ബർ (വൈ. പ്രസി.), മുഹമ്മദ് റഫീഖ് തങ്ങൾ (ജോ. സെക്ര.)
റിയാദ്: റിയാദ് ആസ്ഥാനമായി രൂപവത്കരിച്ച തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളെ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുത്തു. ഹനീഫ (പള്ളച്ചൻ, ചീഫ് കോഓഡി.), മുഷാഹിദ് (പ്രസി.), അക്ബർ (വൈ. പ്രസി.), അബ്ദുൽ അസീസ് (സെക്ര., ട്രഷ.), മുഹമ്മദ് റഫീഖ് തങ്ങൾ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഷഹിൻ (ജിദ്ദ), ഷാജി, മുനീർ, സാദിഖ് (റിയാദ്), ഷജീർ (ഖത്വീഫ്), യൂനസ് (ഖോബാർ), റഷീദ് (മുക്രി, ബുറൈദ), അഫ്സൽ (അൽ അഹ്സ്സ) എന്നിവർ എക്സിക്യൂട്ടിവ് മെംബർമാരായും തെരഞ്ഞെടുക്കപ്പെട്ടു. തളിക്കുളം മഹല്ലുമായും അവിടുത്തെ റിലീഫുമായും പരമാവധി സഹകരിച്ചു നീങ്ങാനും അതിനായുള്ള ഫണ്ട് സമാഹരണം നടത്താനും സൗദി അേറബ്യയുടെ പല ഭാഗങ്ങളിലുള്ള തളിക്കുളം നിവാസികളെ പരമാവധി ഉൾപ്പെടുത്തി സംഘടനാ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികളെ മഹല്ല് അസിസ്റ്റന്റ് മുത്തവല്ലിയും റിലീഫ് ചെയർമാനുമായ മുഹമ്മദ് നാസിം സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.