നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിതാവേദി ട്രഷറർ
സൈഫുന്നീസ സിദ്ധീഖിന് ഒ.ഐ.സി.സി മലപ്പുറം
ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ മജ്ലിസും അത്താഴ വിരുന്നും സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് സിദ്ധീഖ് കല്ലുപറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹ്രസ്വസന്ദർശനാർഥം റിയാദിലെത്തിയ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഷംലിക് കുരിക്കൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
27 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിതാവേദി ട്രഷററും റിയാദിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സൈഫുന്നീസ സിദ്ധീഖിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഷംലിക് കുരിക്കളിന് കൈമാറി. സി.ഡി. മുജീബ് ഷംലിക് കുരിക്കൾക്കും, ജില്ലാ ട്രഷറർ ഷറഫു ചിറ്റൻ സൈഫുന്നീസ സിദ്ധീഖിനും ഷാൾ അണിയിച്ചു.
ഗ്ലോബൽ കമ്മിറ്റി നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ രഘുനാഥ് പറശ്ശിനിക്കടവ്, നാദിർഷ, സക്കീർ ദാനത്ത്, വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത്, മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, ജില്ലാ വർക്കിങ് പ്രസിഡൻറ് വാഹീദ് വാഴക്കാട്, വനിതാവേദി പ്രസിഡൻറ് മൃദുല വിനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജംഷാദ് തുവ്വൂർ സ്വാഗതവും സമീർ മാളിയേക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.